ബത്‌ലഹേം: യേശുവിന്റെ ജന്മസ്ഥലം

ജറുസലേമില്‍ നിന്ന് ആറ് മൈല്‍ ദൂരത്താണ് ബത്‌ലഹേം സ്ഥിതി ചെയ്യുന്നത്. യേശുവിന്റെ ജനനം കൊണ്ട് വിശുദ്ധമാക്കപ്പെട്ട സ്ഥലമാണ് ബത്‌ലഹേം. കത്തോലിക്കാ വിശ്വാസികളുടെ വിശുദ്ധസ്ഥലങ്ങളില്‍ ഒന്നാം സ്ഥാനവും ബത്‌ലഹേമിന് തന്നെയാണ്. ഇപ്പോള്‍ ഇസ്രയേലിന്റെ കീഴിലാണ് ജറുസലേം എങ്കിലും അതിന് അടുത്തുള്ള ബത്ത്‌ലഹേം പാലസ്തിനിയായുടെ ഭരണാതിര്‍ത്തിയിലാണ്. ഏതൊരു ക്രൈസ്തവ തീര്‍ത്ഥാടകനും പോകാന്‍ ആഗ്രഹിക്കുന്ന വിശുദ്ധനാടാണിത്. ലോകത്തിലെ തന്നെ ഏറ്റവും പഴക്കമേറിയ ക്രൈസ്തവ സമൂഹങ്ങള്‍ ഉള്ളത് ഇവിടെയാണ്. അതുപോലെ തന്നെ പശ്ചിമേഷ്യന്‍ പ്രദേശത്തുള്ള ഏറ്റവും വിശാലമായ ക്രൈസ്തവ വിഭാഗവും ഇവിടെ തന്നെയാണ്.

ബത്‌ലഹേമിലെ പള്ളി – ചര്‍ച്ച് ഒഫ് നേറ്റിവിറ്റി

ക്രൈസ്തവ  ചരിത്രം രേഖപ്പെടുത്തിയിരിക്കുന്നതിന് അനുസരിച്ച് ഒരു ഗുഹ അല്ലെങ്കില്‍ ഗ്രോട്ടോ ആണ് യേശുവിന്റെ ജനനസ്ഥാനം. എ. ഡി.  330 ല്‍ കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തി ഇവിടെ പണി കഴിപ്പിച്ച പള്ളിയാണ് – ദ ചര്‍ച്ച് ഓഫ് നേറ്റിവിറ്റി – ലോകത്തിലെ ഏറ്റവും പഴക്കമേറിയ പളളിയായി നിലകൊള്ളുന്നത്. ഈ ദേവാലയത്തിനുള്ളില്‍ ക്രിസ്തുവിന്റെ ജനനം നടന്ന സ്ഥലം ഒരു ഗുഹയായി നിലനിര്‍ത്തിയിട്ടുണ്ട്.  ഓരോ വര്‍ഷവും ആയിരക്കണക്കിന് തീര്‍ത്ഥാടകരാണ് ഇവിടം സന്ദര്‍ശിക്കാനെത്തുന്നത്.

ചര്‍ച്ച് ഓഫ് നേറ്റിവിറ്റിയില്‍ പ്രവേശിക്കുന്നത് എളിമയുടെ കവാടം എന്നറിയപ്പെടന്ന വാതിലിലൂടെയാണ്.  യേശുവിന്റെ ജനനസ്ഥലം ഒരു സ്വര്‍ണ്ണ നക്ഷത്രചിഹ്നത്താല്‍ അടയാളപ്പെടുത്തിയിരിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.