നവംബര്‍ 3: മത്തായി 9: 35-38 വിളവിന്റെ നാഥനോടു പ്രാര്‍ത്ഥിക്കുവിന്‍

മുമ്പെങ്ങുമില്ലാത്തവിധം സമര്‍പ്പിതരോട് അവഹേളനവും അവഗണനയും ആക്രമണവും കൂടിവരുന്ന കാലമാണിത്. സാമൂഹ്യസമ്പര്‍ക്ക മാധ്യമങ്ങളിലൂടെയും നേരിട്ടും അല്ലാതെയുമൊക്കെ ഈ പ്രവണത ഏറിക്കൊണ്ടിരിക്കുന്നു. എന്നാല്‍ മാനുഷികപ്രവര്‍ത്തനത്തിന്റെ ഭാഗമായി ഉരുത്തിരിയുന്നവരല്ല സമര്‍പ്പിതരെന്നും ദൈവേഷ്ടപ്രകാരം തെരെഞ്ഞെടുക്കപ്പെടുന്നവരാണ് അവര്‍ എന്നും വ്യക്തമാക്കുകയാണ് ഇന്നത്തെ തിരുവചനം. ഇടയനില്ലാത്ത ആടുകളെപ്പോലെ അലയുന്ന ജനങ്ങളെ കണ്ട് ഈശോ ആരെയും വേലക്കാരായി നിയമിക്കുവാന്‍ ആവശ്യപ്പെടുന്നില്ല പകരം വിളഭൂമിയിലെ വേലക്കാര്‍ക്കുവേണ്ടി നാഥനോട് പ്രാര്‍ത്ഥിക്കുവാനാണ് ആവശ്യപ്പെടുന്നത്. സമര്‍പ്പിതര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കണം എന്ന ഈശോയുടെ കല്‍പന സ്വീകരിച്ച് നമുക്കു പ്രാര്‍ത്ഥിക്കാം.

ഡോ. മേജോ മരോട്ടിക്കല്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.