ജീസസ് – 1979

പുതിയ നിയമത്തിലെ വിശുദ്ധ ലൂക്കായുടെ സുവിശേഷത്തെ ആസ്പദമാക്കി 1979-ല്‍ പീറ്റര്‍ സൈക്‌സ്, ജോണ്‍ ക്രിഷ്, ജോണ്‍ ഹെയ്മന്‍ എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്ത സിനിമയാണ് ജീസസ്. ഈ സിനിമയുടെ ചിത്രീകരണം നടന്നത് ഇസ്രയേലിലാണ്. ക്രിസ്തുവിന്റെ ജീവിതമാണ് ഈ സിനിമയുടെയും കഥാതന്തു.

എന്നാല്‍ സുവിശേഷത്തിന് സമാന്തരമായി ഒരു കഥ സൃഷ്ടിച്ച് സിനിമയെടുക്കുന്ന എന്നതല്ല ഈ സിനിമയുടെ സംവിധായകര്‍ ചെയ്തത്. സുവിശേഷത്തില്‍ പ്രതിപാദിച്ചിരിക്കുന്ന അതേ കഥാപാത്രങ്ങളെയും സാഹചര്യങ്ങളെയും പുന:സൃഷ്ടിക്കുകയാണ് ചെയ്തത്.

അമേരിക്കയിലെ ഏറ്റവും വലിയ എന്റര്‍ടെയ്ന്‍മെന്റ് കമ്പനിയായ വാര്‍ണര്‍ ബ്രദേഴ്‌സ് ആണ് ഈ ചിത്രം വിതരണം ചെയ്തത്. സാമ്പത്തികമായി നേട്ടം സൃഷ്ടിക്കാനായില്ലെങ്കിലും മറ്റ് ഘടകങ്ങളാല്‍ ഈ സിനിമ ശ്രദ്ധിക്കപ്പെട്ടിരുന്നു. ബ്രയാന്‍ ഡക്കാന്‍ ആണ് ഈ ചിത്രത്തില്‍ ക്രിസ്തുവായി വേഷമിട്ടത്. മംഗള വാര്‍ത്ത ശ്രവിക്കുന്ന മറിയത്തില്‍ നിന്ന് ആരംഭിച്ച് ഉത്ഥിതനാകുന്ന ക്രിസ്തുവില്‍ ഈ സിനിമ അവസാനിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.