ജീസസ് ക്രൈസ്റ്റ് സൂപ്പര്‍സ്റ്റാര്‍ – 1973

1973- ല്‍ പുറത്തിറങ്ങിയ അമേരിക്കന്‍ മ്യൂസിക്കല്‍ ഡ്രാമാ സിനിമയാണ് ജീസസ് ക്രൈസ്റ്റ് സൂപ്പര്‍സ്റ്റാര്‍. ആന്‍ഡ്രൂ ലോയ്ഡ് വെബ്ബറിന്റ ഇതേ പേരിലുള്ള നാടകത്തിന്റെ ദൃശ്യാവിഷ്‌കാരമായിരുന്നു ഈ സിനിമ. ക്രിസ്തുവിന്റെ കുരിശുമരണത്തിന്റെ ഒരാഴ്ച മുമ്പ് ക്രിസ്തുവും യൂദാസും തമ്മിലുണ്ടായ സംഘര്‍ഷങ്ങളാണ് ഈ സിനിമയുടെ കഥാതന്തു.

യേശുവിന്റെ ജനപ്രീതിയില്‍ ഭീതി പൂണ്ട റോമന്‍ ഭരണാധികാരികള്‍ എങ്ങനെയും യേശുവിനെ ഇല്ലാതാക്കാന്‍ ശ്രമിച്ചു കൊണ്ടേയിരുന്നു. കയ്യാഫാസാണ് ക്രിസ്തുവിനെ ഒറ്റുകൊടുക്കാന്‍ യൂദാസിന് മുപ്പത് വെള്ളിക്കാശ് നല്‍കിയത്. ക്രിസ്തുവിനെ ജനങ്ങള്‍ എല്ലാവരും ചേര്‍ന്ന് രാജാവായി വാഴിക്കുമെന്ന് അവര്‍ ഭയന്നിരുന്നു. ക്രിസ്തുവിന്റെ ജീവിതം പറയുന്നതിനോടൊപ്പം തന്നെ യൂദാസിനും ഈ സിനിമയില്‍ തുല്യപ്രാധാന്യം നല്‍കിയിരിക്കുന്നു.

റ്റെഡ് നീലേ, കാള്‍ ആന്‍ഡേഴ്‌സണ്‍ എന്നിവരാണ് യഥാക്രമം ക്രിസ്തുവും യുദാസുമായി അഭിനയിച്ചത്. ഇവര്‍ക്ക് ഇരുവരും ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡിന് നിര്‍ദ്ദേശിക്കപ്പെട്ടിരുന്നു. ചില കേന്ദ്രങ്ങളില്‍ നിന്ന് പ്രതികൂലമായ അഭിപ്രായങ്ങള്‍ നേരിട്ടിരുന്നുവെങ്കിലും അനുകൂലമായവയായിരുന്നു കൂടുതല്‍. 1972-ല്‍ ഇസ്രയേലിലും പശ്ചിമേഷ്യന്‍ രാജ്യങ്ങളിലുമായിട്ടായിരുന്നു ഈ സിനിമയുടെ ചിത്രീകരണം നടന്നത്. സംഭാഷണങ്ങള്‍ക്ക് നാടകത്തില്‍ നിന്നും സിനിമയില്‍ ചില വ്യത്യാസങ്ങള്‍ വരുത്തിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.