കുടുംബങ്ങളെ സുഖപ്പെടുത്തുക

ജനറല്‍ ഓഡിയന്‍സ്

കുടുംബം ഒരു വാഗ്ദാനമാണ്. സ്‌നേഹത്തിന്റെയും വിശ്വാസത്തിന്റെയും വാഗ്ദാനത്തില്‍ ഒരു സ്ത്രീയും പുരുഷനും പരസ്പരം ഒരുമിച്ച് ജീവിക്കുന്നതിന്റെ പ്രതിഫലനമാണ് കുടുംബം. അവരുടെ കുടുംബങ്ങള്‍ സംരക്ഷിക്കുന്നതിനും അവരുടെ കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതിനും ഉളള പ്രതിബന്ധത മാതാപിതാക്കള്‍ക്കുണ്ട്. അതുപോലെ മുതിര്‍ന്നവരെയും മാതാപിതാക്കളെയും  കുടുംബത്തില്‍ ദുര്‍ബലരായവര്‍ ഉണ്ടെങ്കില്‍  അവരെയും സംരക്ഷിക്കാനുള്ള ഉത്തരവാദിത്വവും അവര്‍ക്കുണ്ട്.

മനുഷ്യന്റെ ഏറ്റവും അടിസ്ഥാനപരമായ വിദ്യാഭ്യാസം ലഭിക്കേണ്ടത് കുടുംബത്തില്‍ നിന്നാണ്. സ്വാതന്ത്ര്യത്തിലും വിശ്വാസത്തിലും അധിഷ്ഠിതമായിരിക്കണം ഓരോ കുടുംബവും. ഓരോ കുടുംബത്തിലും മാനുഷികത വിലനില്‍ക്കണം. ഭാര്യാഭര്‍ത്താക്കന്‍മാര്‍ തമ്മിലുള്ള ഒത്തൊരുമയാണ് കുടുംബത്തിന്റെ സുഗമമായ നടത്തിപ്പിന് ആധാരം. വ്യക്തിപരമായ സ്വാതന്ത്ര്യത്തെ ഹനിക്കാത്ത രീതിയിലായിരിക്കണം കുടുംബത്തിന്റെ പ്രവര്‍ത്തനങ്ങള്‍. ഓരോ കുടുംബവും ദൈവത്തിന്റെ പദ്ധതിയാണ്. അവിടെ വിളയേണ്ടത് ദൈവത്തിന്റെ വചനങ്ങളാണ്. ക്രിസ്തുവും സഭയും തമ്മിലുള്ള ബന്ധം പോലെയായിരിക്കണം കുടുംബാംഗങ്ങള്‍ തമ്മിലുള്ള ബന്ധം. വളരെയേറെ വെല്ലുവിളികള്‍ നിറഞ്ഞ ജോലിയാണ് കുടുംബം പരിപാലിക്കുക എന്നത്. അതിനാല്‍ കുടുംബജീവിതത്തെ പ്രാര്‍ത്ഥനാപൂര്‍വ്വം സമീപിക്കുക.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.