മധുരം വചനം – നവംബർ 17: വിത്ത്

ഫാ. അജോ രാമച്ചനാട്ട്

“അവന്‍ വീണ്ടും പറഞ്ഞു: ദൈവരാജ്യത്തെ എന്തിനോടു താരതമ്യപ്പെടുത്തും? എന്ത്‌ ഉപമകൊണ്ട്‌ അതിനെ വിശദീകരിക്കും?
അത്‌ ഒരു കടുകുമണിക്കു സദൃശ മാണ്‌. നിലത്തു പാകുമ്പോള്‍ അതു ഭൂമിയിലുള്ള എല്ലാ വിത്തുകളെയുംകാള്‍ ചെറുതാണ്‌. (മര്‍ക്കോ. 4 : 30-31)

വിത്ത്

ഭൂമിയിലെ ഓരോ വിത്തും എത്രയോ ചെറുതാണ് ! എന്നിട്ടും ഓരോ വിത്തും ഉള്ളിൽ സൂക്ഷിക്കുന്നത് ഓരോ വനങ്ങൾ തന്നെ. അത്രയ്ക്ക് delicate ആണ് എന്റെയും നിന്റെയും ഉള്ളിലെ ദൈവസാന്നിധ്യമെന്ന്‌ ഇന്നത്തെ വചനം. മാമോദീസയ്ക്ക്‌ തിരി കത്തിച്ച് കുഞ്ഞിന്റെ ഇളം കയ്യിൽ തൊടുവിച്ച് തല തൊട്ടപ്പന്റെ കയ്യിലേക്ക് കൈ മാറുമ്പോൾ, എന്തോ സ്വരം അല്പം ഇടറും, “കെടാതെ നോക്കണോട്ടോ.”

ഒന്ന് കണ്ണോടിച്ചാൽ, ആളുകൾ രണ്ട് തരമാണ്‌ – ഉള്ളിലെ വിത്തിന്റെ ജീവൻ കെടാതെ സൂക്ഷിച്ചവരും, അശ്രദ്ധ കൊണ്ട് കെടുത്തിക്കളഞ്ഞവരും – നമുക്ക് ചുറ്റും..

ദൈവമേ, എന്റെ ഉള്ളിലെ ദൈവരാജ്യത്തിന് പ്രാർഥന കൊണ്ടും, സ്നേഹം കൊണ്ടും അടയിരിക്കാൻ ആത്മബലം തരണേ, ആമ്മേൻ.

കൃപ നിറഞ്ഞ ദിവസം സ്നേഹപൂർവം..

ഫാ. അജോ രാമച്ചനാട്ട്‌