ദൈവം പ്രേരിപ്പിച്ചാല്‍ സേവനത്തിനായി വീണ്ടും യെമനിലേക്കു പോകും: ഫാ. ടോം ഉഴുന്നാലില്‍

കൊച്ചി: ദൈവം പ്രേരിപ്പിച്ചാല്‍ സേവനത്തിനായി വീണ്ടും യെമനിലേക്കു പോകുമെന്ന് ഫാ. ടോം ഉഴുന്നാലില്‍.

ഭീകരരുടെ പിടിയിലായിരുന്നപ്പോള്‍ ഒരിക്കല്‍പ്പോലും കരഞ്ഞിട്ടില്ലാത്ത തനിക്കു നാട്ടില്‍ സ്വന്തം ജനങ്ങളുടെ സ്‌നേഹവായ്പിനുമുന്നില്‍ പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞില്ലെന്നും ജാതിമത വ്യത്യാസമില്ലാതെ ലഭിച്ച സ്‌നേഹത്തിനു നന്ദിപറയാന്‍ വാക്കുകളില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തട്ടിക്കൊണ്ടുപോയ ഭീകരര്‍ ഇന്ത്യക്കാരനായതിനാലാണ് തന്നോട് അനുകമ്പ കാട്ടിയതെന്നും ഇന്ത്യയുടെ പാരമ്പര്യത്തിലും പൊതുബോധത്തിലും താന്‍ അഭിമാനിക്കുന്നതായും ഉഴുന്നാലില്‍ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.