ഡോ.കളത്തിപ്പറമ്പിലിനെ ‘പാലിയം’ അണിയിക്കാന്‍ വത്തിക്കാന്‍ സ്ഥാനപതി എത്തും

കൊച്ചി: വരാപ്പുഴ ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിലിനെ മെട്രോപോളിറ്റന്‍ മെത്രാപ്പോലീത്തമാരുടെ സ്ഥാനിക ചിഹ്നമായ ‘പാലിയം’ ഉത്തരീയം ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച്ബിഷപ് ഡോ. ജാംബത്തിസ്ത ദിക്വാത്രോ അണിയിക്കും.

ആറിന് വല്ലാര്‍പാടം ദേശീയ മരിയന്‍ തീര്‍ഥാടന കേന്ദ്രത്തില്‍ മിഷന്‍ കോണ്‍ഗ്രസ്ബിസിസി കണ്‍വന്‍ഷന്‍ വേദിയിലാണ് ചടങ്ങില്‍ നടക്കുക.

ഉച്ചകഴിഞ്ഞ് മൂന്നിന് ആരംഭിക്കുന്ന പൊന്തിഫിക്കല്‍ ദിവ്യബലിമധ്യേയാണ് ‘പാലിയം’ അണിയിക്കുന്നത്.

വത്തിക്കാനില്‍ കഴിഞ്ഞ ജൂണ്‍ 29ന് നടന്ന ചടങ്ങില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ പാലിയം ആശീര്‍വദിച്ച് 32 മെത്രാപ്പോലീത്തമാര്‍ക്ക് നല്‍കിയിരുന്നു. ഇത്തവണ പാലിയം സ്വീകരിച്ച ഏക ഇന്ത്യക്കാരന്‍ ഡോ. ജോസഫ് കളത്തിപ്പറമ്പിലായിരുന്നു.

പ്രഥമ മാര്‍പാപ്പയായ വിശുദ്ധ പത്രോസിന്റെ പരമാധികാരത്തില്‍ സഭയിലെ പുതിയ മെത്രാപ്പോലീത്തമാരുടെ പങ്കുചേരലും സഭാതലവനായ പാപ്പായോടുള്ള വിധേയത്വവുമാണ് ‘പാലിയം’ അണിയിക്കലിലൂടെ പ്രതീകാത്മകമായി പ്രഖ്യാപിക്കപ്പെടുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.