സഭാ മാതാവായ കന്യകാ മറിയത്തിന്റെ തിരുനാൾ

മറിയം ക്രിസ്തുവിന്റെ അമ്മയും നമ്മുടെ അമ്മയും

ഈ തിരുനാളിന്റെ അർത്ഥം

+ 2018 മാർച്ച് മൂന്നാം തീയതി ഫ്രാൻസീസ് പാപ്പ പെന്തക്കുസ്താ ഞായാറാഴ്ചക്കു ശേഷം വരുന്ന ദിവസം സഭാ മാതാവായ മറിയത്തിന്റെ (Mater Ecclesia) ഓർമ്മയായി ആഗോള സഭയിൽ ആഘോഷിക്കണമെന്നു പ്രഖ്യാപിച്ചു.

+ ഈ ഓർമ്മ തിരുനാളിൽ ക്രിസ്തുവിന്റെ അമ്മയായ മറിയത്തിന്റെയും അവന്റെ മൗതീക ശരീരമായ സഭയുടെയും അമ്മയുമെന്ന നിലയിൽ മറിയത്തിന്റെ കർത്തവ്യം വ്യക്തമാക്കുന്നു.

+ വി. ലൂക്കാ പറയുന്നതനുസരിച്ച് പെന്തക്കുസ്താ ദിനം പരിശുദ്ധാത്മാവു ശിഷ്യന്മാരുടെ മേൽ ഇറങ്ങി വന്നപ്പോൾ മറിയം അവരോടൊപ്പം ഉണ്ടായിരുന്നു. അപ്പസ്തോലന്മാരുടെ ആദ്യകാല ശുശ്രൂഷക്കു മറിയം സാക്ഷി ആയിരുന്നു. ആദിമ ക്രൈസ്തവർ മറിയത്തെ സഭയുടെ ആത്മീയ മാതൃത്വത്തിന്റെ പ്രതീകമായി മനസ്സിലാക്കിയിരുന്നു.

+ “ സഭയിൽ, വൈദീകരിലും സന്യാസികളിലും വിശ്വാസികളിലും മാതൃത്വ ബോധം പ്രോത്സാഹിപ്പിക്കാനും, യഥാർത്ഥ മരിയ ഭക്തിയിൽ വളരുന്നതിനുമാണു ” ഫ്രാൻസീസ് പാപ്പ സഭാ മാതാവായ മറിയത്തിന്റെ പുതിയ ഓർമ്മ ദിനം സഭയിൽ ആരംഭിച്ചത്.

+ രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ജനതകളുടെ പ്രകാശം Lumen Gentium, എന്ന പ്രമാണരേഖയുടെ എട്ടാം അധ്യായം ക്രിസ്തുവിന്റെയും സഭയുടെയും രഹസ്യത്തിൽ കന്യകാമറിയത്തിന്റെ സ്ഥാനം എന്നതാണ്. വാഴ്ത്തപ്പെട്ട പോൾ ആറാമാൻ പാപ്പയാണ് രണ്ടാം വത്തിക്കാൻ കൗൺസിലിൽ മറിയത്തിനു സഭാ മാതാവ് എന്ന പേരു നൽകിയത്.

+ 1996 മെയ് 21നു അൾജീരയിൽ അഭ്യന്തര യുദ്ധം കൊടികൊത്തി വാണിരുന്ന സമയത്തു ആക്രമണകാരികൾ തലയറുത്തു കൊന്ന തിഭിരിനെ അശ്രമത്തിലെ ( monastery of Tibhirine) ഏഴു ട്രാപ്പിസ്റ്റു സന്യാസിമാരെ ഫ്രാൻസീസ് പാപ്പ 2018 ജനവരിയിൽ രക്തസാക്ഷികളായി പ്രഖ്യാപിക്കുകയും, നാമകരണത്തിനുള്ള നടപടികൾ ആരംഭിക്കുകയും ചെയ്തു. സഭാ മാതാവിവിനു വേണ്ടി ധീര രക്തസാക്ഷിത്വം വഹിച്ച ഈ രക്തസാക്ഷികളുടെ മരണ ദിനം 2018 ൽ സഭാ മാതാവായ മറിയത്തിന്റെ തിരുനാളായതിലെ ദൈവിക പദ്ധതി നമുക്കു കാണാം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.