സി. അഭയ കേസ്: വിധിക്ക് ശേഷം വന്ന പഠനങ്ങളും പ്രതികരണങ്ങളും!

സി. അഭയ കേസ്: വിധിക്ക് ശേഷം വന്ന ചില പഠനങ്ങളും പ്രതികരണങ്ങളും വിരൽ ചൂണ്ടുന്നത് നിരപരാധികൾ ശിക്ഷിക്കപ്പെട്ടു എന്നതിലേയ്ക്ക്!

സി. അഭയ കേസിന്റെ വിധി വന്ന ശേഷം കേരളത്തിലെ മാധ്യമങ്ങൾ അതിനെ റിപ്പോർട്ട് ചെയ്ത രീതി, ഇവിടെ നിലനിൽക്കുന്ന മാധ്യമ ധാർമ്മികതയെക്കുറിച്ചു വലിയ ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്. തങ്ങൾ വർഷങ്ങളായി കുറ്റവാളികളായി ജനമനസുകളിൽ പ്രതിഷ്ഠിച്ചവർ തന്നെ പ്രതികളായി ശിക്ഷിക്കപ്പെട്ടപ്പോൾ, ചങ്ങലയ്ക്കിട്ടിരുന്ന വെറുപ്പും വൈരാഗ്യവും അണപൊട്ടി ഒഴുകി എന്നുവേണം കരുതാൻ. ശിക്ഷിക്കപ്പെട്ടവരും മനുഷ്യരാണ് എന്നതിന്റെ പേരിൽ ഉണ്ടാകേണ്ട സാമാന്യ നീതിപോലും അവർക്കെതിരെ ഉണ്ടായ പ്രതികരണങ്ങളിൽ ഉണ്ടായിരുന്നില്ല.

പക്ഷേ, വിധിക്കു മുൻപും പിൻപും വന്ന ചില  പഠനങ്ങളും പ്രതികരണങ്ങളും വിരൽ ചൂണ്ടുന്നത് നിരപരാധികൾ ശിക്ഷിക്കപ്പെട്ടു എന്നതിലേയ്ക്കാണ്. ഫേസ്ബുക്ക് പോസ്റ്റുകളായാണ്‌ ഇവ പബ്ലിഷ് ചെയ്യപ്പെട്ടത്. ഈ കേസിനെക്കുറിച്ച് മലയാളികളുടെ മനസിൽ കഴിഞ്ഞ 28 വർഷങ്ങളായി ഇവിടുത്തെ, മാധ്യമങ്ങളും നവ മാധ്യമങ്ങളും സൃഷ്ടിച്ചു വച്ചിരിക്കുന്ന വലിയ പുകമറയെ പൊളിച്ചു നീക്കാൻ ഈ പഠനങ്ങൾക്കും പ്രതികരണങ്ങൾക്കും ഒരു പരിധിയിലധികം സാധിച്ചു എന്നത് നിസ്തർക്കമായ കാര്യമാണ്. അത്തരം പ്രതികരണങ്ങളിലേയ്ക്കും പഠനങ്ങളിലെയ്ക്കും നമുക്ക് കടന്നുപോകാം.

1. ഡോ. കൃഷ്ണൻ ബാലേന്ദ്രൻ എഴുതിയ പോസ്റ്റുകൾ

ആലപ്പുഴ മെഡിക്കൽ കോളേജിലെ ഫോറൻസിക് സർജനും എത്തെയിസ്റ്റുമായ ഡോ. കൃഷ്ണൻ ബാലചന്ദ്രൻ ഈ വിഷയത്തിൽ പല പോസ്റ്റുകൾ എഴുതി.

1.1. 2020 ഡിസംബർ 22 – ലെ പോസ്റ്റ്

സി. അഭയാ കേസിൽ വിധി വരുന്നതിനു മുൻപ് പോസ്റ്റ് ചെയ്ത കുറിപ്പാണു ഇത്. വിധി എന്ത് തന്നെയായാലും അത് അഭയയോടോ, പ്രതി ചേർക്കപ്പെട്ടവരോടോ നീതി പുലർത്തുന്നതായിരിക്കില്ല എന്ന് ഞാൻ ഇപ്പോഴേ പറയാം എന്ന് അദ്ദേഹം ഈ പോസ്റ്റിൽ രേഖപ്പെടുത്തുന്നു.

(https://www.facebook.com/533525546/posts/10157932398185547/?d=n)

1.2. 2020 ഡിസംബർ 24 ലെ പോസ്റ്റ്

കൊലപാതകമാണെന്ന് ഒരു പൊതുബോധം നിലനിൽക്കുന്ന ഒരു കേസിൽ ഇനി അത് ആത്മഹത്യയാണെങ്കിൽ കൂടി കൊലപാതകമായി സ്ഥിരീകരിക്കുവാനും നിരപരാധികൾ ശിക്ഷിക്കപ്പെടുവാനും ഉള്ള സാധ്യതകളിലേയ്ക്കും അതിലെ അന്വേഷണ പരിമിതികളിലേയ്ക്കും വിരൽ ചൂണ്ടുന്ന പോസ്റ്റ്. സി. അഭയാ കേസിൽ ഇത്തരത്തിൽ ഉള്ള തിരിമറികൾ നടന്നിരിക്കും എന്ന വ്യക്തമായ സാധ്യതയിലേയ്ക്ക് വിരൽ ചൂണ്ടുകയാണ് ഡോ. കൃഷ്ണൻ ബാലേന്ദ്രൻ.

(https://www.facebook.com/krishnan.balendran.1/posts/10157936367655547)

1.3. 2020 ഡിസംബർ 25 ലെ പോസ്റ്റ്

രണ്ട് നിരപരാധികൾ ജയിലിൽ കിടക്കുമ്പോൾ എനിക്ക് ക്രിസ്മസ് ആഘോഷിക്കാൻ കഴിയുന്നില്ല എന്ന ആ വാക്കുകൾ കേരളത്തിൽ നീതി ബോധം അവശേഷിക്കുന്ന മനഃസാക്ഷികളെ വേദനിപ്പിച്ചത് കുറച്ചൊന്നും അല്ല.

(https://www.facebook.com/533525546/posts/10157939769495547/?d=n)

1.4. 2020 ഡിസംബർ 31 ലെ പോസ്റ്റ്

സിസ്റ്റർ അഭയ കേസ്സിന്റെ വിധി വന്നതിന് ശേഷം ശിക്ഷിക്കപ്പെട്ടവർ നിരപരാധികളാണെന്ന് വ്യക്തമായും ശക്തമായും വെളിപ്പെടുത്തിയത് തന്റെ പ്രവർത്തിമണ്ഡലമായ ‘ഫോറൻസിക് മെഡിസിൻ’ എന്ന വിഷയത്തേ ആസ്പദമാക്കിയാണ് എന്ന് ഈ പോസ്റ്റിൽ വ്യക്തമാക്കുന്നു. ഒപ്പം സി. സെഫി കടന്നു പോയ സഹനത്തിന്റെയും അപമാനത്തിന്റെ കനൽ വഴികളെയും ഈ പോസ്റ്റ് തുറന്നു കാണിക്കുന്നു.

2. ജസ്റ്റിൻ ജോർജിന്റെ പോസ്റ്റുകൾ

കാര്യങ്ങൾ കൃത്യമായി പഠിച്ച്, ആവശ്യമായ തെളിവുകൾ ലഭിച്ചതിനു ശേഷം, ഉത്തമ ബോധ്യത്തോടെ സമൂഹ മാധ്യമങ്ങളിൽ വർഷങ്ങളായി എഴുതുന്ന ആളാണ് ജസ്റ്റിൻ ജോർജ്. ഈ വിഷയത്തിൽ അദ്ദേഹം എഴുതിയ നിരവധി പോസ്റ്റുകൾ ഈ കേസിന്റെ മറുപുറത്തെ  വെളിപ്പെടുതുന്നവയാണ്.

2.1. 2020 മെയ്‌ 14 -ലെ പോസ്റ്റ്

‘സി. അഭയ കേസ്’ – നെ ക്കുറിച്ചുള്ള ദീർഘമായ ഒരു പോസ്റ്റ് ആണിത്. ഈ കേസിന്റെ ചരിത്രം, ക്നാനായ സമൂഹത്തിതിൻ്റെ പ്രത്യേകതകൾ, എങ്ങനെ ഫാ. കോട്ടൂർ, ഫാ. പൂതൃക്കയിൽ, സിസ്റ്റർ സെഫി എന്നിവർ  ഈ കേസുമായി ബന്ധമുള്ളവരായി മാറി,  ജസ്റ്റിസ് ഹേമ ജാമ്യം അനുവദിച്ചു പുറപ്പെടുവിച്ച വിധിയുടെ പ്രസക്ത ഭാഗങ്ങൾ തുടങ്ങിയവാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

(https://www.facebook.com/justinvenattu/posts/3144523122235193)

2.2. 2020 മെയ് 15 ലെ പോസ്റ്റ്

‘സി. അഭയ കേസ് അസാസ്ഥ്യങ്ങളുടെ ഘോഷയാത്രയാണ്’ എന്ന് രേഖപ്പെടുത്തുന്ന കേരളാ പോലീസിന്റെ മെഡിക്കോലീഗൽ ഉപദേശകനും, മുൻ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറും, അമൃതാ മെഡിക്കൽ കോളേജിലെ പ്രഫസർ ആൻഡ് ഹെഡ് ഓഫ് ഫോറൻസിക് ആയി സേവനം അനുഷ്ഠിച്ചിരുന്ന ഡോ. ബി. ഉമാദത്തന്റെ അഭിമുഖം. കേരളശബ്ദം മാസികയിൽ 2008 ഒക്ടോബർ മാസത്തിൽ കൊടുത്ത അഭിമുഖം ആണ് ഈ പോസ്റ്റിൽ.

(https://www.facebook.com/100000326074115/posts/3146554185365420/?d=n)

2.3. 2020 മെയ് 15 മറ്റൊരു പോസ്റ്റ്

അഭയാ കേസിലെ കുറ്റാരോപിതർക്ക് ജാമ്യം കൊടുത്ത് കൊണ്ട് ജസ്റ്റീസ് കെ ഹേമയുടെ വിധിയുടെ മലയാളം പരിഭാഷ ദീപികയിൽ പ്രസിദ്ധീകരിച്ചിരുന്നത് ചേർത്ത പോസ്റ്റ്.

(https://www.facebook.com/100000326074115/posts/3147133455307493/?d=n)

2.4. 2020 മെയ് 16 – പോസ്റ്റ്

പയസ് ടെൻത് ഹോസ്റ്റലിലെ കിച്ചനും, വർക്ക് ഏരിയായും, ജോലിക്കാർ താമസിക്കുന്ന മുറിയും, സിസ്റ്റർ സെഫി താമസിക്കുന്ന മുറിയും, കൊലപാതകത്തിന് സാഹചര്യ തെളിവായി കിട്ടിയ വസ്തുക്കളും ഉൾപ്പെടുന്ന രേഖ ചിത്രമാണ് അറ്റാച്ച് ചെയ്തിട്ടുള്ളത്.

(https://www.facebook.com/100000326074115/posts/3150865311600974/?d=n)

2.5. 2020 മെയ് 16 – ലെ പോസ്റ്റ്

ആത്മഹത്യയായിരുന്ന സി. അഭയ കേസിനെ കൊലപാതകമാക്കിയതും അപ്രകാരം തിരിമറി നടത്തിയ ഉദ്യോഗസ്ഥന്റെ വിവരങ്ങളും അടിസ്ഥാനമാക്കിയതാണ് ഈ പോസ്റ്റ്. അന്വേഷണം നടത്താൻ ഉത്തരവാദിത്വം ഏല്പിച്ച ഡി.വൈ.എസ്.പി വർഗീസ് പി തോമസ് ആത്മഹത്യ, കൊലപാതകം ആക്കി എന്ന് വ്യക്തമാക്കുന്ന എൻ ത്യാഗരാജന്റെ അഭിമുഖത്തിലെ സുപ്രധാന ഭാഗങ്ങളാണ് ഇവിടെ കുറിച്ചിരിക്കുന്നത്.

(https://www.facebook.com/100000326074115/posts/3150177218336450/?d=%E0%B5%BB)

2.6. 2020 മെയ് 16 ലെ മറ്റൊരു പോസ്റ്റ്

സിസ്റ്റർ അഭയയുടെ മൃതദേഹം പോസ്റ്റുമാർട്ടം നടത്തിയ പോലീസ് സർജൻ ഡോ. സി. രാധാകൃഷ്ണന്റെ കേരളം ശബ്ദത്തിൽ വന്ന അഭിമുഖത്തെ ആധാരമാക്കിയുള്ള പോസ്റ്റ്. മരിക്കുന്നതിന് മുൻപേ സിസ്റ്റർ അഭയ പീഡിപ്പിക്കപ്പെട്ടിരുന്നു എന്ന അസംബന്ധം പ്രചരിപ്പിക്കുന്ന മാധ്യമങ്ങൾക്കുള്ള മറുപടിയാണ് ഈ പോസ്റ്റ്.

(https://www.facebook.com/100000326074115/posts/3149576288396543/?d=n)

2.7. 2020 മെയ് 17 ലെ പോസ്റ്റ്

സി. അഭയ കൊലക്കേസിൽ സാക്ഷികൾ കൂറുമാറി എന്ന് പ്രചരിപ്പിച്ച മാധ്യമങ്ങൾക്കുള്ള ഉത്തരമാണ് ഈ പോസ്റ്റ്. സാക്ഷികളുടെ അറിവോ സമ്മതമോ ഇല്ലാതെ തോന്നുംപടി കുറ്റപത്രത്തിൽ എഴുതി ചേർത്തിരുന്ന പച്ച കള്ളങ്ങൾ സാക്ഷികൾ കോടതിയിൽ തള്ളി പറഞ്ഞതാണ് കൂറുമാറ്റമായി വ്യാഖ്യാനിച്ചിരുന്നത് എന്ന് ഈ പോസ്റ്റ് വെളിപ്പെടുത്തുന്നു.

(https://www.facebook.com/100000326074115/posts/3152985618055610/?d=n)

2.8. 2020 മെയ് 17 -ലെ മറ്റൊരു പോസ്റ്റ്

1996 ഒക്ടോബർ മാസം ജോസ് പൂതൃക്കയിൽ അച്ചനും തോമസ് കോട്ടൂർ അച്ചനും കോട്ടയം അതിരൂപതയിലെ സഹ വൈദികർക്ക് അയച്ച കത്ത്. അഭയ കേസുമായി പ്രത്യക്ഷമായോ പരോക്ഷമായോ തങ്ങൾക്കു ഒരു ബന്ധവും ഇല്ലെന്നു വൈദികർ വെളിപ്പെടുത്തുകയാണ് ഈ കത്തിൽ.

(https://www.facebook.com/100000326074115/posts/3153887587965413/?d=n)

2.9. 2020 മെയ് 17 -ലെ മൂന്നാമത്തെ പോസ്റ്റ്

500 കോടിയോളം മുടക്കി അഭയ കേസ് മുക്കി എന്ന് ചില മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നതിന് മറുപടിയാണ് ഈ പോസ്റ്റ്. കോട്ടയം അതിരൂപതയിലെ മൂലക്കാട്ട് പിതാവ് 2007 – ൽ സിബിഐ ഉദ്യോഗസ്ഥരുടെ അഭ്യർത്ഥന പ്രകാരം രൂപതയിലെ വൈദികർക്ക് എഴുതിയ കത്തിന്റെ വിവരങ്ങളും ഈ ദിവസം തന്നെയാണ് ജസ്റ്റിൻ ജോർജ്ജ് പോസ്റ്റ് ചെയ്തത്.

(https://www.facebook.com/100000326074115/posts/3153438421343663/?d=n)

2.10. 2020 മെയ് 18 – ലെ പോസ്റ്റ്

സി. അഭയ കേസിൽ നടന്ന തിരിമറികളുടെയും നീതികേടുകളുടെയും കൃത്യമായ വിവരണം ഉൾപ്പെടുത്തിയതാണ് ഈ പോസ്റ്റ്. സി. അഭയ കേസിൽ തെളിവ് നശിപ്പിച്ചത് ആരുടെ ആവശ്യമായിരുന്നു എന്നതിലേക്ക് കൃത്യമായി വിരൽ ചൂണ്ടുന്ന കുറിപ്പാണിത്.

(https://www.facebook.com/100000326074115/posts/3156635187690653/?d=n)

2. 11. 2020 ഡിസംബർ 22 ലെ പോസ്റ്റ്

“ഞാൻ അവിടുത്തെ ചന്തക്ക് അകത്തെ പണിക്കാരനാണ്. ചന്തയുമായി ബന്ധപ്പെട്ട് നടക്കുന്നതാണ്. അന്നൊന്നും കള്ള് കുടിക്കുന്ന ആളല്ല, കഞ്ചാവാണ്! കഞ്ചാവ് അടിച്ചിട്ട് രാത്രി അടിച്ചു നൂലായി അതിലെ ഇതിലെ ഒക്കെ നടക്കും. അങ്ങനെ പോയി എന്റെ കണ്ണിൽ പെട്ടതാണ് ” എന്ന് സാക്ഷിയായ രാജു മാധ്യമങ്ങൾക്കു മുന്നിൽ സ്വയം വെളിപ്പെടുത്തുന്ന ദൃശ്യങ്ങൾ.

(https://www.facebook.com/100000326074115/posts/3774022192618613/?d=n)

2.12. 2020 ഡിസംബർ 23 നു കോടതി വിധിക്കു ശേഷം തയ്യാറാക്കിയ പോസ്റ്റ്

അഭയ കേസിലെ പ്രതിഭാഗത്തിന്റെ പ്രധാനപ്പെട്ട വക്കീൽ രണ്ട്‍ ആഴ്ച മുൻപ് ഹാർട്ട് അറ്റാക്ക് വന്ന് മരിച്ചു. അദ്ദേഹത്തെ പിന്തുണച്ചിരുന്ന മറ്റൊരു വക്കീലുമായി ഉള്ള സംസാരത്തിൽ വെളിപ്പെട്ട സത്യങ്ങളാണ് ഈ പോസ്റ്റിനു ആധാരം. സിസ്റ്റർ അഭയയുടെ കൊലപാതകം കെട്ടിച്ചമച്ചതാണെന്ന സാധ്യതയിലേയ്ക്ക് വിരൽചൂണ്ടുന്നു ഈ പോസ്റ്റ്.

(https://www.facebook.com/justinvenattu/posts/3775718509115648)

2.13. 2020 ഡിസംബർ 23 ലെ മറ്റൊരു പോസ്റ്റ്

സാക്ഷിയായ രാജുവിന്റെ മാധ്യമങ്ങളോടുള്ള വെളിപ്പെടുത്തൽ അടങ്ങിയതാണ് ഈ പോസ്റ്റ്. വിധിയിൽ സന്തോഷം രേഖപ്പെടുത്തിയ രാജു മാധ്യമ പ്രവർത്തകരോട് പണം ചോദിക്കുന്നത് കാണാം.

(https://www.facebook.com/100000326074115/videos/3776322525721913/)

2.14. 2020 ഡിസംബർ 24 ലെ പോസ്റ്റ്

സിസ്റ്റർ അഭയയുടെ അസ്വാഭാവിക മരണത്തിൽ അറസ്റ്റ് ചെയ്യപ്പെട്ട കുറ്റാരോപിതർക്ക് ജാമ്യം അനുവദിച്ചു കൊണ്ട് ജസ്റ്റിസ് ഹേമ നടത്തിയ ഒബ്‌സർവേഷനിൽ ബ്രെയിൻ മാപ്പിംഗ് ടെസ്റ്റിൽ കുറ്റാരോപിതർ തെറ്റ് ചെയ്തു എന്നതിന് ഒരു സൂചനയും ഇല്ലെന്നും നാർക്കോ അനാലിസിസ് സിഡിയിൽ വ്യാപകമായ തിരിമറികൾ നടത്തിയിട്ടുണ്ട് എന്നതും വിശദമായി വ്യക്തമാക്കിയ പോസ്റ്റ്.

(https://www.facebook.com/100000326074115/posts/3777837502237082/?d=n)

2.15. 2020 ഡിസംബർ 25 ലെ പോസ്റ്റ്

കഞ്ചാവിന് അടിമയായ ഒരാൾ എങ്ങനെ സാക്ഷി ആയി എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം ഈ പോസ്റ്റ് നൽകുന്നു. സാക്ഷിയായ രാജു കള്ളൻ ആണെന്ന് തെളിയിക്കാൻ ആക്രി കച്ചവടക്കാരൻ ആയിരുന്ന ഷമീറിന്റെ മൊഴികളിലെ വൈരുധ്യങ്ങളും കന്യകാത്വ പരിശോധനയിലെ ക്രമക്കേടുകളും അതിലെ നെറികേടുകളും പോസ്റ്റിൽ വ്യക്തമാണ്.

(https://www.facebook.com/justinvenattu/posts/3780454741975358)

2.16. 2020 ഡിസംബർ 28 ലെ പോസ്റ്റ്

സി. അഭയാ കേസ് 1992 ൽ ആദ്യമായി ഫയൽ ചെയ്തത് മുതൽ ഉള്ള വിശദമായ വിവരണം ആണ് ഈ പോസ്റ്റ്. നാളിതുവരെയുള്ള അന്വേഷണങ്ങളും പുനരന്വേഷണങ്ങളും വിശദമായി രേഖപ്പെടുത്തിയിരിക്കുന്നു. സി. അഭയ കേസിന്റെ പൂർണ്ണമായ നാൾവഴികൾ ചുരുക്കത്തിൽ ഗ്രഹിക്കുവാൻ ഈ പോസ്റ്റ് വായിക്കാം.

(https://www.facebook.com/justinvenattu/posts/3788254024528763)

2.17. 2020 ഡിസംബർ 30 ലെ പോസ്റ്റ്

സി. അഭയ കേസിൽ കുറ്റാരോപിതരായവർക്കു വേണ്ടി സഭ കോടികൾ മുടക്കി എന്ന് പറയുന്നവർക്കുള്ള മറുപടിയാണ് ഈ പോസ്റ്റ്. കുറ്റാരോപിതരായ വൈദികരുടെയും സന്യാസിനിയുടെയും കേസ് നടത്തുന്നതിനു ആര് പണം മുടക്കി? എങ്ങനെ? തുടങ്ങിയ ചോദ്യങ്ങൾക്കു ഉള്ള വ്യക്തമായ മറുപടി ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

(https://www.facebook.com/justinvenattu/posts/3795267983827367)

2.18. 2020 ഡിസംബർ 30 ലെ മറ്റൊരു പോസ്റ്റ്

സാക്ഷിയായ രാജുവും അന്വേഷണ ഉദ്യോഗസ്ഥരും ചേർന്നുള്ള കള്ളക്കഥയുടെ പരിണിതഫലമായാണ് കുറ്റാരോപിതർ പ്രതികളായി മാറിയതെന്ന് വ്യക്തമാക്കുന്ന ദൃശ്യങ്ങൾ ചേർത്തിരിക്കുന്നു.

(https://www.facebook.com/100000326074115/posts/3792152190805613/?d=n)

2.19. 2021 ജനുവരി ഒന്നിലെ പോസ്റ്റ്

പ്രോസ്റ്റേറ്റ് കാൻസർ നാലാമത്തെ സ്റ്റേജിൽ ആയിരിക്കുന്ന കോട്ടൂർ അച്ചന് തന്റെ നിരപരാധിത്വം തെളിയുന്നത് കാണാൻ ഉള്ള ഭാഗ്യം ഉണ്ടാകുമോ എന്ന് സംശയം പ്രകടിപ്പിക്കുന്ന പോസ്റ്റ്. നിരപരാധികൾക്കു എത്രയും വേഗം നീതി ലഭിക്കേണ്ടതിന്റെ ആവശ്യകതയെ ഇത് ചൂണ്ടിക്കാണിക്കുന്നു. സിസ്റ്റർ സെഫിക്കും, കോട്ടൂർ അച്ചനും മാത്രമല്ല കേരളത്തിലെ കത്തോലിക്കാ സഭക്ക് കൂടിയാണ് സിസ്റ്റർ അഭയാ കേസിൽ സത്യം തെളിയുമ്പോൾ നീതി കിട്ടുന്നത് എന്ന് ഈ പോസ്റ്റ് രേഖപ്പെടുത്തുന്നു.

(https://www.facebook.com/100000326074115/posts/3798030933551072/?d=n)

3. ജയപ്രകാശ് ഭാസ്‌ക്കരൻ എഴുതിയ കുറിപ്പ്

മാധ്യമ നിരീക്ഷകനായ  ജയപ്രകാശ് ഭാസ്‌ക്കരന്റെ നിരീക്ഷണങ്ങൾ.

3.1. 2019 ഓഗസ്റ്റ് 28 പോസ്റ്റ്

മാധ്യമ നിരീക്ഷകനായ ജയപ്രകാശ് ഭാസ്‌ക്കരൻ എഴുതിയ ‘എഴുതാതിനി വയ്യ ,അഭയ കേസ്സ് -ചില യാഥാർത്ഥ്യങ്ങൾ’ എന്ന തലക്കെട്ടിൽ വന്ന ലേഖനം, അന്നുവരെ മാധ്യമങ്ങൾ എഴുതി പിടിപ്പിച്ച അഭയ കേസിന്റെ അന്വേഷണത്തിലെ പിഴവുകളെയും വൃത്തികേടുകളെയും ചർച്ച ചെയ്യുന്നു. വിചാരണയ്ക്ക് മുമ്പേ വിധി തയ്യാറാക്കപ്പെട്ട കേസ്സായതിനാലാണ് അത്തരമൊരു ആശങ്ക ഞാൻ പങ്ക് വയ്ക്കുന്നത് എന്ന് തുറന്നു പറഞ്ഞുകൊണ്ടാണ് അദ്ദേഹം ഈ പോസ്റ്റ് എഴുതിയിരിക്കുന്നത്.

(https://www.facebook.com/jayaprakash.bhaskaran.7/posts/2325061097613491 )

3.2. 2021 ജനുവരി ഒന്നിലെ യൂട്യൂബ് വീഡിയോ

അഭയാ കേസിലെ സിബിഐ കോടതിയുടെ വിധിയെ കുറിച്ച് ജയപ്രകാശ് ഭാസ്കരന്റെ പ്രതികരണം.

4. ഏഷ്യാനെറ്റിന്റെ പ്രതികരണം

മുഖ്യധാരാ മാധ്യമങ്ങൾ മുഴുവൻ അഭയാ കേസിൽ ശിക്ഷിക്കപ്പെട്ട ഫാ. കോട്ടൂർ, സിസ്റ്റർ സെഫി എന്നിവരെ വിമർശിച്ചപ്പോഴും പരിഹാസങ്ങളും അസഭ്യ വർഷങ്ങളും അതിരുകൾ കടന്നപ്പോഴും അല്പം മാറി ചിന്തിച്ചതും കാര്യങ്ങൾ വ്യത്യസ്തമായി ചെയ്തതും ഏഷ്യാനെറ്റിന്റെ ‘കവർ സ്റ്റോറി’ എന്ന പ്രോഗ്രാമാണ്. അഭയകേസിൽ കുറ്റാരോപിതരായവർക്കെതിരെ തുടർ വാർത്തകൾ നൽകിയ, ഏഷ്യാനെറ്റിൻ്റെ ഏക വ്യത്യസ്തത വീക്ഷണമാണിത്. CBI കോടതി വിധിയിലെ പിഴവുകൾ വ്യക്തമായി ഏഷ്യാനെറ്റ് കവർ സ്റ്റോറി ചൂണ്ടിക്കാണിക്കുന്നു.

(https://www.facebook.com/bobby.thomas.10690/videos/10214164257659161)

5. അജയ് ബാലചന്ദ്രന്റെ എഴുത്ത്

5.1. 2020 ഡിസംബർ 25 ലെ പോസ്റ്റ്

കേസിലെ സാക്ഷിയായ രാജുവിനെ സംബന്ധിച്ചുള്ള അവ്യക്തതകളാണ് ഈ പോസ്റ്റിൽ. രാജു ഒന്നും മോഷ്ടിച്ചിട്ടില്ല എന്നത് പലരും പറയുന്നു. എന്നാൽ പയസ് ടെൻത് ഹോസ്റ്റലിൽ മോഷ്ടിക്കാനാണ് രാജു കയറുന്നത്. അന്ന് മോഷണം ഇല്ല എന്നും കഞ്ചാവായിരുന്നു എന്നും പിന്നീട് രാജു മാധ്യമങ്ങളോട് വെളിപ്പെടുത്തുന്നുണ്ട്. മൊഴികളിലെ വൈരുധ്യം കാണിക്കുകയാണ് ഈ പോസ്റ്റ്.

(https://facebook.com/story.php?story_fbid=10220399622953870&id=1029577254).

5.2. 2020 ഡിസംബർ 27 ലെ ആദ്യപോസ്റ്റ്

മൂന്നു പോസ്റ്റുകളാണ് ഈ ദിവസം അജയ് ബാലചന്ദ്രൻ തയ്യാറാക്കിയത്. അതിൽ ആദ്യത്തേത് അച്ചാമ്മയുടെ മൊഴികളും അതിൽ നിന്നും അന്വേഷണ സംഘം ഊഹിച്ചെടുത്തതുമായ കാര്യങ്ങളാണ്. കുറ്റാരോപിതരായ വൈദികർ ഹോസ്റ്റലിൽ സന്ദർശിക്കാറുണ്ടായിരുന്നു. എന്നാൽ അത് രാത്രിയിലാണെന്നു അച്ചാമ്മയുടെ മൊഴിയിൽ പറയുന്നില്ല. ഇത്തരത്തിൽ അന്വേഷണ സംഘം കൂട്ടിച്ചേർത്ത, സാക്ഷി രാജുവിന്റെ മൊഴിയോട് ചേർത്തു വായിച്ച കാര്യങ്ങൾ ഈ പോസ്റ്റിൽ വെളിപ്പെടുത്തുന്നു.

(https://facebook.com/story.php?story_fbid=10220409340716808&id=1029577254).

5.3. 2020 ഡിസംബർ 27 ലെ രണ്ടാമത്തെ പോസ്റ്റ്

രണ്ടാമത്തെ പോസ്റ്റിൽ ഫാ. കോട്ടൂരിന്റെ നാർക്കോ അനാലിസിസിലെ പാളിച്ചകളും സിഡിയിലെ എഡിറ്റിംഗും അതിലെ കൃതൃമത്വവും ചൂണ്ടിക്കാണിക്കുന്നു. ഒപ്പം സംശയങ്ങളിലേയ്ക്കും വിരൽ ചൂണ്ടുന്നു.

(https://facebook.com/story.php?story_fbid=10220409806208445&id=1029577254).

5.4. 2020 ഡിസംബർ 27 ലെ മൂന്നാമത്തെ പോസ്റ്റ്

മൂന്നാമത്തെ പോസ്റ്റിൽ സി. സെഫിയിൽ നാർകോ അനാലിസിസ് നടത്തിയ സിഡിയിലെ ഉദ്യോഗസ്ഥരുടെ ശബ്ദങ്ങൾ തമ്മിലുള്ള വ്യത്യാസമാണ് ചൂണ്ടിക്കാണിക്കുന്നത്. ഒപ്പം എഡിറ്റ് ചെയ്തു കയറ്റിയ സ്ക്രിപ്റ്റും വ്യക്തമാക്കുന്നു. ഇതിൽ രണ്ടു മാലിനിമാരുണ്ട്. തമിഴ് ചുവയിൽ മലയാളം പറയുന്ന മാലിനിയും മലയാളം അറിയാത്ത മാലിനിയും.

(https://m.facebook.com/story.php?story_fbid=10220410219938788&id=1029577254)

6. വിനോദ് നെല്ലയ്ക്കലിന്റെ എഴുത്ത്

6.1. 2020 ഡിസംബർ 26 ലെ പോസ്റ്റ്

സി. അഭയയുടേത് ആത്മഹത്യ ആണെന്ന് തന്നെയുള്ള നിഗമനത്തിലേക്ക് വിരൽ ചൂണ്ടുന്ന കുറിപ്പ്. സി. അഭയയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്ത അന്നത്തെ പോലീസ് സർജൻ 2008 ഒക്ടോബർ 12 -ലെ കേരളശബ്ദത്തിൽ എഴുതിയ കുറിപ്പിന്റെ അടിസ്ഥാനത്തിൽ ഉള്ള പോസ്റ്റ്.

(https://www.facebook.com/vinodnellackal/posts/3866492790027401)

6.2. 2020 ഡിസംബർ 29 – ലെ പോസ്റ്റ്

സി. അഭയ കേസിൽ വിധി വന്നതിനു ശേഷം എഴുതിയ ഈ പോസ്റ്റിൽ സി. അഭയ ആത്മഹത്യ ചെയ്തതുതന്നെയാണെന്ന് താൻ പൂർണ്ണമായും കരുതുന്നില്ലെങ്കിലും സിബിഐ പ്രതിപ്പട്ടികയിൽ ചേർത്തിട്ടുള്ളവരും ഇപ്പോൾ ശിക്ഷിക്കപ്പെട്ടിരിക്കുന്നവരുമല്ല പ്രതികൾ എന്ന് നൂറുശതമാനം അദ്ദേഹം ഉറപ്പ് പറയുന്നു. ഇപ്പോൾ ശിക്ഷിക്കപ്പെട്ടിരിക്കുന്നവർ കുറ്റവാളികളല്ല എന്ന് കരുതാൻ അടിസ്ഥാനപരമായ അഞ്ച് കാരണങ്ങളും വിശദ്ധീകരിക്കുന്നു.

(https://www.facebook.com/vinodnellackal/posts/3873550705988276)

7. ഫാ. ബിബിൻ മഠത്തിൽ എഴുതുന്നു

സിസ്റ്റർ അഭയ മരിച്ചതിന്റെ അന്ന് രാത്രിയിലെ സംഭവങ്ങളുടെ യാഥാർഥ്യവും സാക്ഷിയായ രാജുവിന്റെ മൊഴികളും തമ്മിലുള്ള വ്യത്യാസമാണ് ഈ പോസ്റ്റിൽ ചൂണ്ടിക്കാണിക്കുന്നത്. സാക്ഷിയായ രാജുവിന്റെ മൊഴികളിലെ പൊരുത്തക്കേടുകളും അത് പരിഗണിക്കാതെ വിട്ടുകളഞ്ഞ സിബിഐ കോടതിയുടെ അലംഭാവവും അഭയാ കേസിൽ കാര്യമായ തിരിമറികൾ നടന്നിട്ടുണ്ടെന്നും നിരപരാധികൾ ആണ് ശിക്ഷിക്കപ്പെട്ടതെന്നും ഉള്ള വസ്തുതയിലേയ്ക്ക് വിരൽ ചൂണ്ടുന്നു.

(https://www.facebook.com/maxzbbn/posts/847166459176022)

8. വിജിലന്റ് കാത്തലിക് എഴുതുന്നു

പൊതുസമൂഹത്തിന്റെ “സംശയമില്ലായ്മയ്ക്ക്” കോടതിവിധിയുടെ കൈയൊപ്പ് എന്ന തലകെട്ടിൽ വന്നതാണ് ഈ ലേഖനം. ഇതിൽ നിരവധി അന്വേഷണ ഉദ്യോഗസ്ഥർക്കു ശേഷം ഉത്തരവാദിത്തം ഏൽപ്പിക്കപ്പെട്ട മൂന്നാമത്തെ സിബിഐ സംഘത്തിന് മുന്നിൽ അപ്രതീക്ഷിതമായി വീണുകിട്ടിയ മൂന്ന് പ്രതികളിൽ കേന്ദ്രീകരിച്ച അന്വേഷണമാണ് ഇപ്പോൾ പതിനഞ്ച് വർഷങ്ങൾക്കിപ്പുറം താൽക്കാലികമായി അവസാനിച്ചിരിക്കുന്നത് എന്നും ഇത് അഭയാകേസിന്റെ അവസാനമല്ല എന്നും രേഖപെടുത്തുന്നു. അതിനുള്ള കാരണങ്ങളും കോടതി വിധിയിലെ പിഴവുകളും വ്യക്തമായി ഉയർത്തിക്കാട്ടുകയാണ് ഈ പോസ്റ്റ്.

(https://www.facebook.com/106390016711610/posts/685910522092887/?d=n)

സമാപനം

കുറ്റവാളികൾ ശിക്ഷിക്കപ്പെടേണ്ടത് തന്നെയാണ്. എന്നാൽ നിരപരാധികളെ നിർദ്ദാക്ഷണ്യം ശിക്ഷിച്ചു കൊണ്ട്, മാനസികവും ശാരീരികവുമായി അപമാനിച്ചുകൊണ്ടുള്ള ഏതു വിധിയും അങ്ങേയറ്റം ക്രൂരമാണ്. “ആയിരം കുറ്റവാളികൾ രക്ഷപെട്ടാലും ഒരു നിരപരാധി ശിക്ഷിക്കപ്പെടരുത്.” അത് മാത്രമാണ് ഇവിടുത്തെ സാധാരണക്കാരുടെ ഏക ആഗ്രഹവും പ്രാർത്ഥനയും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.