ഫാ. ടോം ഉഴുന്നാലിലിന് വൈദ്യസഹായം ലഭ്യമാക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: ഭീകരര്‍ തട്ടിക്കൊണ്ടുപോയ മലയാളി വൈദികന്‍ ഫാ. ടോം ഉഴുന്നാലിലിന്റെ മോചനം ഏറെ സന്തോഷകരമാണെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രി ഫേസ് ബുക്ക് പോസ്റ്റിലാണ് വിശ്വാസ സമൂഹത്തിന്റെയും പൊതുസമൂഹത്തിന്റെയും ആഹ്ലാദത്തില്‍ പങ്കുചേരുന്നതായി കുറിച്ചത്.

ചികിത്സയില്‍ കഴിയുന്ന ഫാ. ഉഴുന്നാലിന് കേരളത്തിലേക്ക് എത്തുന്നതിനും തുടര്‍ചികിത്സയ്ക്കും എല്ലാവിധ സഹായങ്ങളും ഉണ്ടാകും. ഒമാന്റെ ഇടപെടലാണു മോചനത്തിനു വഴി തെളിച്ചതെന്നാണു മനസിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.