ലത്തീൻ: മെയ് 26 ഞായർ, മത്തായി 28: 16-20 പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ

ഇന്ന് തിരുസഭ പരിശുദ്ധ ത്രിത്രത്തിന്റെ തിരുനാൾ ആഘോഷിക്കുകയാണ്. മനുഷ്യന് അഗ്രാഹ്യമായ രഹസ്യമാണ് പരിശുദ്ധ ത്രിത്വമെങ്കിലും അതിനെ ഒരു ക്രൈസ്തവ വിശ്വാസരഹസ്യമായി നാം മനസ്സിലാക്കുന്നു; അതിലൂടെ പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ദൈവം ഏകനാണെന്നും നാം വിശ്വസിക്കുന്നു. ഇന്നത്തെ തിരുവചനത്തിലൂടെ ക്രിസ്തു പഠിപ്പിക്കുക, ലോകമെങ്ങും പോയി സുവിശേഷം പ്രസംഗിക്കാനും പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ അവരെ ജ്ഞാനസ്നാനപ്പെടുത്താനുമാണ്.

ഇന്ന് പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ നാം ആഘോഷിക്കുമ്പോൾ നാമും ത്രിത്വരഹസ്യത്തിന് സാക്ഷികളാകേണ്ടവരാണെന്നും അത് മറ്റുള്ളവർക്കുമുമ്പിൽ പ്രഘോഷിക്കേണ്ടവരാണെന്നും നമുക്ക് അനുസ്മരിക്കാം. ഒരുപക്ഷേ, മനുഷ്യമനസ്സിന് മനസ്സിലാകാത്തവയാണെങ്കിൽപ്പോലും അവയെ തള്ളിപ്പറയാതെ അവയിൽ വിശ്വസിക്കുന്നവരാകാം. അങ്ങനെ ക്രിസ്തുവിന്റെ സ്വർഗരാജ്യപ്രഘോഷകരായി നമുക്ക് മാറാം.

ഫാ. ചാക്കോ വടക്കേത്തലയ്ക്കൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.