മാർപാപ്പായൊടൊപ്പം പ്രാർത്ഥിക്കാം ജൂലൈ 31

ഈശോയോടൊപ്പം സുപ്രഭാതം

സ്വർഗ്ഗീയ പിതാവേ, വിശുദ്ധ ഇഗ്നേഷ്യസ് ലെയോളയുടെ തിരുനാൾ ദിനത്തിൽ യേശുവിനായി ആത്മാക്കളെ നേടുന്നതിനായി ജീവിതം സമർപ്പിച്ച വിശുദ്ധനെപ്പോലെ എന്റെ എളിയ ജീവിതം വഴി ദൈവരാജ്യ വ്യാപനത്തിനു വേണ്ടി പരിശ്രമിക്കാൻ എന്നെ സഹായിക്കണമേ, അതു വഴി ഈ ലോകത്തിലെ എന്റെ ജീവിതം വഴി സഹോദരങ്ങൾക്ക് നന്മ വിരിയട്ടെ. ഇന്നത്തെ എന്റെ സന്തോഷങ്ങളും ദുഃഖങ്ങളും ലോകം മുഴുവൻ അർപ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേർത്ത് പരിശുദ്ധ മാർപാപ്പായുടെയും ഈ മാസത്തെ നിയോഗങ്ങൾക്കായി ഞങ്ങൾ സമർപ്പിക്കുന്നു. ആമ്മേൻ

സ്വർഗ്ഗസ്ഥനായ പിതാവേ….

ഈശോയോടൊപ്പം മദ്ധ്യാഹ്നം

” ഒന്നിച്ചുള്ള പ്രാർത്ഥനയും സഞ്ചാരവും ജോലിയും ക്രൈസ്തവ ഐക്യത്തിനുള്ള മാർഗ്ഗമാണ് ” ഈശോയെ ക്രൈസ്തവ ഐക്യത്തിനായിയള്ള സഭകളുടെ പ്രവർത്തനങ്ങളെ വിജയിപ്പിക്കണമേ.

ഈശോയോടൊപ്പം രാത്രി

“നിങ്ങൾക്കുള്ളവ ദാനം ചെയ്യുവിൻ അപ്പോൾ നിങ്ങൾക്ക് എല്ലാം ശുദ്ധമായിരിക്കും.” (ലൂക്കാ: 11:41). ദൈവമേ ഇന്നേ ദിനം ഞങ്ങളുടെ വാക്കുകളിലൂടെയും പ്രവർത്തികളിലൂടെയും നിന്റെ ദൗത്യം നിർവ്വഹിക്കാൻ ഞങ്ങളെ അനുവദിച്ചതിനു ഞങ്ങൾ അങ്ങേക്ക് നന്ദി പറയുന്നു.  ഞങ്ങൾക്ക് ചുറ്റുമുള്ളവരെ, പ്രത്യേകമായി ഞങ്ങളുടെ സഹായം ഏറ്റവും ആവശ്യമുള്ളവരെ അവഗണിച്ചതിനു ഞങ്ങളോട് ക്ഷമിക്കണമേ. ദൈവമേ വരണമേ, നിന്റെ കരുണയാൽ ഞങ്ങളെ സുഖപ്പെടുത്തണമേ. നാളെ ഞങ്ങളുടെ അയൽക്കാരെ ശുശ്രൂഷിക്കാനും പ്രാർത്ഥനയിൽ വിശ്വസ്ത പുലർത്താനും ഞങ്ങൾക്ക് കൃപ തരണമേ . ആമ്മേൻ

നന്മ നിറഞ്ഞ മറിയമേ ….

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.