നിങ്ങൾ യേശുവിനു പ്രിയപ്പെട്ടവർ: ഫ്രാൻസീസ് പാപ്പ

രോഗികളോടും, വികലാംഗരോടും ഫ്രാൻസീസ് പാപ്പ

ഒക്ടോബർ ഒന്ന് ശനിയാഴ്‌ച ഫ്രാൻസീസ് പാപ്പായ്ക്ക് ജോർജിയായിൽ വലിയ ഒരു വിസ്മയം അനുഭവിക്കാൻ സാധിച്ചു. വികലാംഗരായ യുവജനങ്ങൾ, അതും വീൽചെറയിൽ കഴിയുന്നവർ  ഉൾപ്പെടെ പാപ്പായ്ക്കു മുന്നിൽ  ജോർജിയായിലെ പരമ്പരാഗത നൃത്തരൂപം നിറഞ്ഞാടി. റ്റിബിൽസിലെ കമ്മല്യൻ സഭ നടത്തുന്ന ഒരു പുനരധിവാസ കേന്ദ്രത്തിലാണ് പരമ്പരാഗത ജോർജിയൻ വേഷവിധാനങ്ങളോടെ നിരവധി ഡാൻസ് രൂപങ്ങൾ അരങ്ങേറിയത്.

ജോർജിയായിലെ കത്തോലിക്കാ സഭ നേതൃത്വം നൽകുന്ന നിരവധി ജീവകാരുണ്യ സംഘടനകളിലെ  രോഗികളും, വികലാംഗരും, സന്നദ്ധപ്രവർത്തകരും,  ഉൾപ്പെടെ എകദേശം 700 ആളുകൾ ഒക്ടോബർ ഒന്നാം തീയതിയിലെ സമ്മേളനത്തിൽ എത്തിയിരുന്നു.

ഡാൻസവതരണങ്ങൾക്ക് തൊട്ടുമുമ്പ് ഫ്രാൻസീസ് പാപ്പ അവിടെ ആയിരിക്കുന്നതിന്റെ സന്തോഷം മാർപാപ്പ പങ്കുവച്ചിരുന്നു. “ദൈവം ഒരിക്കലും നിങ്ങളിൽ നിന്നു മുഖം തിരിച്ചു കളയുന്നില്ല. അവൻ എപ്പോഴും നിങ്ങളുടെ സമീപത്തുണ്ട്. നിങ്ങളെ ശ്രവിക്കാനും, ക്ലേശങ്ങളുംടെ സമയത്ത് ധൈര്യം നൽകാനും അവനു കഴിയും. സഹിക്കുന്നവരോട് തന്നെത്തന്നെ തദാത്മ്യപ്പെട്ട യേശുവിന്, തന്നെത്തന്നെ പീഡാസഹനങ്ങൾ ഏറ്റുവാങ്ങിയ യേശുവിന്,  നിങ്ങൾ പ്രിയപ്പെട്ടവരാണ്” ഫ്രാൻസീസ് പാപ്പാ കൂട്ടിച്ചേർത്തു.

ലോക വയോജന ദിനമായ ഒക്ടോബർ ഒന്നിന്, രോഗികളും, വികലാംഗരെയും  സഹായിക്കുന്നവർക്ക് നന്ദി പറയാനും അവരുടെ ശുശ്രൂഷകളെ വിലമതിക്കാനും പാപ്പാ മറന്നില്ല. ഈ സമ്മേളനത്തിൽ ഫ്രാൻസീസ് പാപ്പ, ജീവകാരുണ്യ പ്രവർത്തനങ്ങളെ സഭയുടെ പാകമായ ഫലമായും, പ്രതീക്ഷയും, ദൈവകാരുണ്യവും നൽകുന്ന ശുശ്രൂഷയയായാണ് പരിചയപ്പെടുത്തിയത് .

“അതീവശ്രദ്ധ വേണ്ടതാണങ്കിലും ഫലപ്രദമായ ഈ വഴി പിൻതുടരാൻ ഞാൻ നിങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. പാവപ്പെട്ടവരും ബലഹീനരും ക്രിസ്തുവിന്റെ ശരീരമാണ്. അവർ  എല്ലാ ക്രിസ്തീയ സഭാ വിഭാഗങ്ങളെയും, സ്വന്തം താൽപര്യങ്ങൾ മാറ്റിവച്ച് പരിശുദ്ധാത്മാവിന്റെ നിമന്ത്രണങ്ങൾക്കനുസൃതം മാത്രം  ജീവിക്കാൻ നമ്മെ ക്ഷണിക്കുന്നു. ഈ സമ്മേളനം ഐക്യത്തിന്റെ ഒരു സാക്ഷ്യവും, ഐക്യത്തിന്റെ അരൂപി വളർത്താനുള്ള മാർഗ്ഗവുമാണ്”.

1999ൽ വി.ജോൺ പോൾ രണ്ടാമൻ പാപ്പ ജോർജിയാ സന്ദർശിച്ചപ്പോൾ ഉപയോഗിച്ച അതേ കസേരയിലാണ് ഫ്രാൻസീസ് പാപ്പയും ഇരുന്നത്.

പാവപ്പെട്ട ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ഒരു സ്ഥലത്തു തന്നെയാണ് ദൈവത്തിന്റെ പാവപ്പെട്ടവരെ സംരക്ഷിക്കുന്ന പണിതീരാത്ത ഈ കമ്മല്യൻ ഭവനവും

ക്രിസ്ത്യൻ ശിഷ്യത്വത്തിന്റെ മുഖമുദ്രയായാ സഹോദര സ്നേഹം സ്പഷ്ടമായി പ്രകടിപ്പിക്കാനുള്ള വഴിയാണ് രോഗി പരിചരണവും, വയോജന ശുശ്രൂഷയുമെന്ന് പാപ്പ സന്നദ്ധപ്രവർത്തകരെ ഓർമ്മിപ്പിച്ചു. “അതിനാൽ പ്രിയ സഹോദരി സഹോദരന്മാരെ നിങ്ങളുടെ ദൗത്യം വളരെ വലുതാണ്. സഭയിൽ ഈ സ്നേഹപ്രവർത്തി തുടരുകയും, സമൂഹത്തിന്റെ  എല്ലാ മേഖലകളിലും ദൈവത്തിൽ നിന്നു വരുന്ന തീവ്രമായ സ്നേഹത്താൽ അത്  വെളിവാക്കുകയും ചെയ്യുക.”

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.