നവംബര്‍ 26: മത്താ 4: 30-34 കടുകുമണിയുടെ ഉപമ

സ്വര്‍ഗരാജ്യം നന്മയുടെ സ്‌നേഹജീവിതമാണ്. കടുകുമണിപോലെ ചെറുതായ നമ്മുടെ ജീവിതത്തിലെ നന്മകള്‍ മറ്റുള്ളവര്‍ക്ക് ദൈവരാജ്യനുഭവം നല്‍കുന്നതായിരിക്കണം. കടുകുമണി ചെറിയ വിത്താണ്. പക്ഷേ, അത് നിലത്തുപാകി കഴിയുമ്പോള്‍ പടര്‍ന്ന് പന്തലിച്ച് പക്ഷികള്‍ക്ക് അഭയം നല്‍കുന്നു. എന്റെ ഈ ജീവിതത്തില്‍ നിന്ന് എനിക്ക്  എത്രമാത്രം നന്മ കൊടുക്കാന്‍ സാധിക്കുന്നുണ്ട്? കടുകുമണി ചെറുതാണെങ്കിലും യഥാര്‍ത്ഥമാണ്, സത്യമാണ്, കപടതയില്ലാത്തതാണ്. എന്റെ ജീവിതത്തില്‍ എനിക്ക് എത്രമാത്രം ആത്മാര്‍ത്ഥതയോടെ മറ്റുള്ളവരോട് ഇടപെടാന്‍ സാധിക്കുന്നുണ്ട്.
ഫാ. മാത്യു ചിറ്റുപറമ്പില്‍ എം.സി.ബി.എസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.