പുതിയ വിശുദ്ധര്‍ 

വത്തിക്കാന്‍ സിറ്റി: സഭാ വിശുദ്ധരുടെ ഗണത്തിലേക്ക് ഏഴുപേര്‍ കൂടി. അവരുടെ ലഘു ചരിത്രം ചുവടെ ചേര്‍ക്കുന്നു.

11. വിശുദ്ധ ജോസ് ഗബ്രിയേല്‍ ദെല്‍ റൊസാരിയോ ബ്രോച്ചെരോ (1840-1914) 

വിശുദ്ധനായി ഉയര്‍ത്തപ്പെട്ട അര്‍ജന്റീനയില്‍ നിന്നുളള ജോസ് ഗബ്രിയേല്‍ ദെല്‍ റൊസാരിയോ ബ്രോച്ചെരോ (1840-1914)  അറിയപ്പെടുന്നത് ‘ഗൗച്ചോ പ്രീസ്റ്റ്’ എന്നാണ്. സമൂഹമധ്യത്തില്‍ പ്രവര്‍ത്തിച്ചിരുന്നു എന്നതാണ് ഈ  പുരോഹിതന്റെ പ്രത്യേകത. വര്‍ഷങ്ങളോളം യാത്രകള്‍ക്കായി ചെലവഴിച്ച ഈ വൈദികന്‍  സഞ്ചരിച്ചിരുന്നത് കോവര്‍കഴുതയുടെ പുറത്താണ്.

ഫ്രാന്‍സിസ് പാപ്പ വിശുദ്ധനെക്കുറിച്ച് പറഞ്ഞത്, ”തന്റെ അജഗണത്തെ പള്ളിമേടയിലിരുന്നല്ല അദ്ദേഹം നയിച്ചത്; നഷ്ടപ്പെട്ട ഒന്നിനേ തേടി അദ്ദേഹം സമൂഹമധ്യത്തിലേക്ക് ഇറങ്ങി. ഇത്തരത്തിലുള്ള വൈദികരെയും സന്യസ്തരെയും ആണ് സഭയ്ക്കാവശ്യം” എന്നായിരുന്നു.

2. വിശുദ്ധ ജോസ് സാഷെ ദെല്‍ റിയോ (1913-1928)2

1928-ല്‍ തന്റെ പതിനഞ്ചാം പിറന്നാള്‍ ആഘോഷത്തിന് ആഴ്ചകള്‍ മാത്രം ബാക്കി നില്‍ക്കവേയാണ് ജോസ് സാഷെ രക്തസാക്ഷിത്വം വരിച്ചത്. മെക്‌സിക്കന്‍ സഭയും മെക്‌സിക്കന്‍ സര്‍ക്കാരും തമ്മില്‍ നടന്ന് ആഭ്യന്തരയുദ്ധമായ ക്രിസ്റ്റീരിയോ യുദ്ധം നടക്കുന്ന സമയമായിരുന്നു അത്.

കുട്ടി ആയതിനാല്‍ ഒരു യൂണിറ്റിന്റെ പതാക വഹിക്കാനുള്ള ചുമതലയാണ് ജോസ് സാഷെയ്ക്ക് ലഭിച്ചത്. യുദ്ധത്തില്‍ പട്ടാളക്കാര്‍ ഇദ്ദേഹത്തെ പിടിക്കുകയും ക്രൈസ്തവ വിശ്വാസം ഉപേക്ഷിച്ചില്ലെങ്കില്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. എന്നാല്‍ ജോസ് സാഷെ അതിന് തയ്യാറായില്ല. രണ്ടാഴ്ചത്തെ അതിക്രൂരമായ പീഡനങ്ങള്‍ക്ക് ശേഷം അദ്ദേഹം വധിക്കപ്പെട്ടു. വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പയാണ് ജോസ് സാഷെയുടെ രക്തസാക്ഷിത്വം അംഗീകരിച്ചത്. 2005 ല്‍ ബനഡിക്റ്റ് പതിനാറാമന്‍ പാപ്പ വാഴ്ത്തപ്പെട്ടവനായും പ്രഖ്യാപിച്ചു.

33. വിശുദ്ധ ഗില്ലൗമെ നിക്കോളാസ് ലൂയിസ് ലക്ലെര്‍ക്ക് 

ഫ്രഞ്ച് വിപ്ലവത്തിന്റെ കാലത്ത്  വധിക്കപ്പെട്ട വ്യക്തിയാണ് വാഴ്ത്തപ്പെട്ട ഗില്ലൗമെ നിക്കോളാസ് ലൂയിസ് ലക്ലെര്‍ക്ക്.  1767 – ലാണ് ദേ ലാ സലേ സഭാ സമൂഹത്തില്‍ അദ്ദേഹം അംഗമാകുന്നത്.  അധ്യാപകനും പ്രൊവിന്‍ഷ്യാളുമായി അദ്ദേഹം വര്‍ഷങ്ങളോളം സേവനം ചെയ്തു. ലൂയി പതിനാറാമന്‍ രാജാവിനു ശേഷം ഫ്രാന്‍സില്‍ അധികാരത്തിലെത്തിയ പുതിയ ഗവണ്‍മെന്റ് കത്തോലിക്കാ  സ്ഥാപനങ്ങളോടും സഭയോടും ശത്രുതാമനോഭാവത്തോടെ പെരുമാറി. ഈ കാലയളവില്‍ ക്രിസ്തുവിനു വേണ്ടിയും സഭയ്ക്കുവേണ്ടിയും നിലകൊണ്ട ആളാണ് വിശുദ്ധന്‍

1792 -ല്‍ പാരിസില്‍ വച്ചാണ് അദ്ദേഹം സൈനികരുടെ പിടിയാലാകുന്നത്. ആഴ്ചകള്‍ക്ക് ശേഷം പിടിയിലായ സഹവൈദികര്‍ക്കൊപ്പം അദ്ദേഹം വധിക്കപ്പെട്ടു.

4. വിശുദ്ധ മാനുവല്‍ ഗോണ്‍സാലസ് ഗാര്‍സ്യ4

‘അള്‍ത്താരയുടെ ബിഷപ്പ്’ എന്നാണ് വാഴ്ത്തപ്പെട്ട മാനുവല്‍ ഗോണ്‍സാലസ് ഗാര്‍സ്യ അറിയപ്പെടുന്നത്. ദിവ്യകാരുണ്യ ആരാധനയിലായിരുന്നു അദ്ദേഹം കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. ‘യൂക്കറിസ്റ്റിക് റിപറേഷന്‍ യൂണിയന്‍’ സ്ഥാപിച്ചത് ഇദ്ദേഹമാണ്.

പാവപ്പെട്ടവരെയും രോഗികളെയും ഉപേക്ഷിക്കപ്പെട്ട കുഞ്ഞുങ്ങളെയും സംരക്ഷിക്കുക എന്നതായിരുന്നു ഇദ്ദേഹത്തിന്റെ പ്രവര്‍ത്തനലക്ഷ്യം. മലേഗയിലെ ബിഷപ്പായിരുന്നു അദ്ദേഹം. പലന്‍സിയാ ബിഷപ്പായി പിന്നീട് അദ്ദേഹം ചുമതലയേറ്റു. അള്‍ത്താരയുടെ സമീപം അടക്കം ചെയ്യണമെന്നായിരുന്നു അദ്ദേഹത്തിന്റെ അവസാന ആഗ്രഹം. പലന്‍സിയാ കത്തീഡ്രലിലെ അള്‍ത്താരയ്ക്ക് സമീപമാണ് അദ്ദേഹത്തെ സംസ്‌കരിച്ചിരിക്കുന്നത്.

55. വിശുദ്ധ ലുഡോവികോ പവോനി

1784-ല്‍ ഇറ്റലിയിലെ ബ്രെസ്സിയായിലാണ് ഇദ്ദേഹം ജനിച്ചത്. യുവജനങ്ങള്‍ക്ക് ആത്മീയവും വ്യക്തിപരവുമായ  വിദ്യാഭ്യാസം ലഭ്യമാക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. അനാഥരായ കുട്ടികള്‍ക്ക് വേണ്ടി ഓര്‍ഫനേജും വൊക്കേഷണല്‍ സ്‌കൂളും ആരംഭിച്ചു. ബധിരരായ കുട്ടികള്‍ക്ക് വേണ്ടി ആദ്യമായി ഒരു സ്‌കൂള്‍ ആരംഭിച്ചത് ലുഡോവികോ പവോനി ആയിരുന്നു. ഇദ്ദേഹത്തിന്റെ സഭാസമൂഹാംഗങ്ങള്‍ പവോനിയന്‍സ് എന്നറിയപ്പെടുന്നു. 1849-ല്‍ അദ്ദേഹം മരിച്ചു.

6. വിശുദ്ധ അല്‍ഫോന്‍സോ മരിയ ഫുസ്‌കോ6

ഇറ്റലിയിലെ അഗ്രിയിലാണ് അല്‍ഫോന്‍സോ മരിയ ഫുസ്‌കോയുടെ ജനനം. കുട്ടികളില്ലാതിരുന്ന ദമ്പതികള്‍ വിശുദ്ധ അല്‍ഫോന്‍സോ മരിയ ലിഗോരിയുടെ കബറിടത്തില്‍ ഒരു കുട്ടിക്കായി പ്രാര്‍ത്ഥിച്ചു കൊണ്ടിരുന്നു. ഒരുവര്‍ഷത്തിന് ശേഷം അവര്‍ക്കുണ്ടായ ആണ്‍കുട്ടിയ്ക്ക് അല്‍ഫോന്‍സോ മരിയ ഫുസ്‌കോ എന്നവര്‍ പേരിട്ടു. വാഗ്ദാനമനുസരിച്ച് പുരോഹിതനാകാന്‍ അയയ്ക്കുകയും ചെയ്തു.

നല്ല കുമ്പസാരം നടത്തുന്ന വൈദികനായിട്ടാണ് ഇദ്ദേഹത്തിന്റെ പ്രസിദ്ധി. ഉപേക്ഷിക്കപ്പെട്ട കഞ്ഞുങ്ങള്‍ക്ക് വേണ്ടി ഭവനം നിര്‍മ്മിക്കുകയും അവരെ സംരക്ഷിക്കുകയും ചെയ്തു. 1910 ല്‍ ഇദ്ദേഹം മരിച്ചു.

7. വിശുദ്ധ എലിസബത്ത് ഓഫ് ദ് ട്രിനിറ്റി7

1880 -ല്‍ ഫ്രാന്‍സില്‍ ജനിച്ച എലിസബത്ത് കേറ്റസ് 1906-ല്‍ അന്തരിച്ചു. വിവാഹം കഴിപ്പിച്ചയക്കണമെന്ന് അമ്മയുടെ ആഗ്രഹത്തെ മറികടന്ന് എലിസബത്ത് സന്യാസ സഭയില്‍ പ്രവേശിച്ചു. ദൈവത്തോടുള്ള അടങ്ങാത്ത സ്‌നേഹമായിരുന്നു എലിസബത്തിനെ മുന്നോട്ട് നയിച്ചത്. അവരുടെ എഴുത്തുകളില്‍ ഇത് പ്രകടമായിരുന്നു. എഴുത്തുകാരിയും മിസ്റ്റിക്കുമായിരുന്ന എലിസബത്ത് 26-ാമത്തെ വയസ്സില്‍ സ്വര്‍ഗ്ഗം പ്രാപിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.