അഗ്നിയായ്… അഭിഷേകമായ്… 4

ദൈവമാണ് – സ്വര്‍ഗ്ഗമാണ് ആത്മാവിനെ നല്‍കുന്നത്. അത്, ലോകം എന്തെങ്കിലും തരുന്നതു പോലെയല്ല. അളന്നുതൂക്കി, എണ്ണിനോക്കി, ലാഭനഷ്ടങ്ങള്‍ കണക്കാക്കി… ഇങ്ങനെയാണ് ലോകം. പക്ഷെ ദൈവമോ? വചനം പറയുന്നു: ദൈവം അളന്നല്ല ആത്മാവിനെ കൊടുക്കുന്നത്. എല്ലാം സമൃദ്ധിയായി നല്‍കുന്ന ദൈവമേ, ആത്മാവിന്റെ വരങ്ങളാല്‍ ഞാന്‍ നിറയട്ടെ.

എരിയട്ടെ പടരട്ടെ ജ്വാലയായി നിറയട്ടെ… ഉണരട്ടെ ജ്വലിക്കട്ടെ കത്തിപ്പടരട്ടെ… എരിയട്ടെ പടരട്ടെ ജ്വാലയായ് നിറയട്ടെ… ഉണരട്ടെ ജ്വലിക്കട്ടെ കത്തിപ്പടരട്ടെ…

ഫാ. സാജു പൈനാടത്ത് MCBS