പാക്കിസ്ഥാനിലെ ക്രൈസ്തവ പെൺകുട്ടികൾ തട്ടിക്കൊണ്ടു പോകലുകളുടെയും നിർബന്ധിത വിവാഹങ്ങളുടെയും ഇരകൾ

പാക്കിസ്ഥാനിൽ, പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ തട്ടിക്കൊണ്ടു പോകുന്നത് തുടരുകയാണ്. പിന്നീട് ഇവർ ഇസ്ലാം മതം സ്വീകരിക്കാനും മുസ്ലീങ്ങളെ വിവാഹം കഴിക്കാനും നിർബന്ധിതരാകുന്നു. നിരവധി അന്താരാഷ്ട്ര സംഘടനകൾ ഇതിനെതിരെ അപലപിക്കുന്നു. പാക്കിസ്ഥാൻ ബിഷപ്പ് കോൺഫറൻസും ഡസൻ കണക്കിന് മനുഷ്യാവകാശ സംഘടനകളും പാക്കിസ്ഥാൻ സർക്കാരിനോട് നിർബന്ധിത മതപരിവർത്തന കേസുകൾ പാർലമെന്റിൽ അവതരിപ്പിക്കുന്നതിനായി ഡാറ്റ ശേഖരിക്കാൻ ആവശ്യപ്പെട്ടതായി പൊന്തിഫിക്കൽ ഫൗണ്ടേഷൻ എയ്ഡ് ടു ദ ചർച്ച് ഇൻ നീഡ് (ACN) ഈ ആഴ്ച റിപ്പോർട്ട് ചെയ്തു.

യുഎൻ മനുഷ്യാവകാശ കൗൺസിലിന് ജൂലൈയിൽ സമർപ്പിച്ച റിപ്പോർട്ടിൽ, കത്തോലിക്കാ പ്രവർത്തകനായ പീറ്റർ ജേക്കബ് നടത്തുന്ന നിരീക്ഷണകേന്ദ്രമായ ലാഹോർ സെന്റർ ഫോർ സോഷ്യൽ ജസ്റ്റിസ് (സിജെഎസ്) 2021- ൽ മാത്രം 78 നിർബന്ധിത മതപരിവർത്തന കേസുകൾ സമർപ്പിച്ചു. മുൻവർഷത്തെ അപേക്ഷിച്ച് കേസുകളിൽ 80 % വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. പല കേസുകളും റിപ്പോർട്ട്  ചെയ്യപ്പെടാതെ പോകുന്നു. അടുത്തിടെ തട്ടിക്കൊണ്ടു പോയി നിർബന്ധിത മതപരിവർത്തനം നടത്തിയ ഒരു കേസ്, മെഹ്‌വിഷ് ബീബി എന്ന 14 വയസുള്ള ക്രിസ്ത്യൻ പെൺകുട്ടിയുടേതാണ്. ഇസ്ലാം മതവിശ്വാസിയായ അയൽക്കാരൻ അവളെ തട്ടിക്കൊണ്ടു പോയി ഇസ്ലാം മതം സ്വീകരിക്കാൻ നിർബന്ധിക്കുകയും വിവാഹം കഴിക്കുകയുമായിരുന്നു.

കഴിഞ്ഞ വർഷം ആഗസ്റ്റിലാണ് മെഹ്‌വിഷിനെ തട്ടിക്കൊണ്ടു പോയത്. അവളുടെ ജന്മനാടായ ലാഹോറിൽ നിന്ന് 137 കിലോമീറ്റർ അകലെയുള്ള സ്ഥലത്തേക്കാണ് കൊണ്ടുപോയത്. മതംമാറ്റവും വിവാഹരേഖകളും പ്രാദേശിക കോടതിയിൽ ഹാജരാക്കി. “എല്ലാ സമയത്തും ഞാൻ എതിർത്തു. പക്ഷേ, അവർ എന്റെ ഭക്ഷണത്തിൽ എന്തോ ഇടുമായിരുന്നു. അവൻ എന്നെ അടിക്കുകയും ചെയ്തു” – മെഹ്‌വിഷ് പറയുന്നു.

നിരവധി പെൺകുട്ടികൾ ഇവിടെ നിന്നും രക്ഷപെട്ടെങ്കിലും അവർ നീതിക്കായി ആഗ്രഹിക്കുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.