കടലോളം ആഴമുള്ള ദൈവകരുണ

ഫാ. അജോ രാമച്ചനാട്ട്

“അതുകൊണ്ട്‌, മനുഷ്യന്റെ ആഗ്രഹമോ പ്രയത്നമോ അല്ല, ദൈവത്തിന്റെ ദയയാണ്‌ എല്ലാറ്റിന്റെയും അടിസ്‌ഥാനം” (റോമാ 9:16).

ചരിത്രം മറ്റൊന്നായേനെ ! – മനുഷ്യന്റെ ആഗ്രഹമായിരുന്നു എല്ലാറ്റിനെയും അടിസ്ഥാനമെങ്കിൽ. – മനുഷ്യന്റെ പ്രയത്നം മാത്രമായിരുന്നു എല്ലാറ്റിനെയും പിറകിലെങ്കിൽ. ബാബേൽ ഗോപുരം ക്ലാസ്സിക് ഉദാഹരണമാണല്ലോ.

ദൈവം മനസ്സാകാതെ ഒരു പുൽനാമ്പ് പോലും കിളിർക്കുന്നില്ല. ദൈവം കരുണയാകാതെ ഈ ഭൂമിയിൽ ഒന്നും ഉയരുന്നില്ല.

വചനം മുന്നോട്ടുവയ്ക്കുന്നത് രണ്ട് കാര്യങ്ങളാണ്.

1. എന്റെ നിസ്സാരതകളെ ഞാൻ തിരിച്ചറിയണം.
2. കടലോളം ആഴമുള്ള ദൈവകരുണയിൽ പൂർണ്ണമായി ആശ്രയം വയ്ക്കണം.

ഫാ. അജോ രാമച്ചനാട്ട്