കോപിക്കാം, പക്ഷെ…

ഫാ. അജോ രാമച്ചനാട്ട്

“കോപിക്കാം; എന്നാല്‍, പാപം ചെയ്യരുത്‌. നിങ്ങളുടെ കോപം സൂര്യന്‍ അസ്‌തമിക്കുന്നതുവരെ നീണ്ടുപോകാതിരിക്കട്ടെ.” (എഫേ. 4 : 26)

സ്വതവേ, നമ്മളിൽ പലർക്കും അല്പം കോപമൊക്കെയുണ്ട്. കോപത്തെക്കുറിച്ച് പൗലോസ് രണ്ട് കാര്യങ്ങളാണ് ഓർമ്മപ്പെടുത്തുന്നത്.

1. പാപം ചെയ്യരുത്. ദേഷ്യം വന്നിരിക്കുമ്പോൽ പലർക്കും തങ്ങളെത്തന്നെ നിയന്ത്രിക്കാനാവുന്നില്ല. വാക്കുകൾ മോശമാകുന്നു. അരുതാത്തത് പലതും സംഭവിക്കുന്നു. കായേൻ നല്ലൊരു ഉദാഹരണമാണ്.

2. ഏത് കോപവും അന്ന് വൈകിട്ടോടെ തീരണം, മറക്കണം, ക്ഷമിക്കണം. അല്ലെങ്കിൽ എന്താണ്? അത് പകയാകും, വെറുപ്പാകും, പിണക്കമാകും, ശത്രുതയാകും.

കോപം മനുഷ്യപ്രകൃതിയിൽ ഉണ്ടെന്ന് പൗലോസിനും അറിയാമായിരുന്നു. പക്ഷേ, അത് ആരെയും മുറിപ്പെടുത്തരുത്. കാരണം ദൈവം സ്നേഹമാണല്ലോ.

സുഹൃത്തേ, സ്നേഹിക്കാനാണീ ജീവിതമെന്നാണ് വചനത്തിന്റെ ഓർമപ്പെടുത്തൽ. ആരെയും നഷ്ടപ്പെടുത്താതെ.

ഫാ. അജോ രാമച്ചനാട്ട്