മധുരം വചനം – നവംബർ 19: ആട് എന്ന ഭീകരജീവി

ഫാ. അജോ രാമച്ചനാട്ട്

“അവന്‍ പറഞ്ഞു: ഉവ്വ്‌ കര്‍ത്താവേ, ഞാന്‍ നിന്നെ സ്‌നേഹിക്കുന്നുവെന്നു നീ അറിയുന്നുവല്ലോ. യേശു അവനോടു പറഞ്ഞു: എന്റെ ആടുകളെ മേയിക്കുക.”
(യോഹ. 21 : 15b)

ആട് എന്ന ഭീകരജീവി

വിശ്വാസികളായ മനുഷ്യരെ ക്രിസ്തു ഉപമിക്കുന്നത് ആടുകളോടാണ്. ആടുകളെ ശ്രദ്ധിച്ചിട്ടുണ്ടോ?

1. എപ്പോഴും അസ്വസ്ഥരായ ജീവികളാണ് അവ.
2. ഭക്ഷണം മുന്നിൽ ഉണ്ടെങ്കിലും കരഞ്ഞുകൊണ്ടിരിക്കും, ബഹളം ഉണ്ടാക്കി കൊണ്ടിരിക്കും.
3. ഒന്നിലും ലവലേശം ശാന്തത ഇല്ല.
4. വായും മൂക്കും തൊട്ടടുത്ത് ആയതിനാൽ വെള്ളം കുടി എപ്പോഴും അവസാനിക്കുന്നത് തുമ്മലിലും ചീറ്റലിലും ആണ്.
5. മറ്റു ജീവികൾ പ്രകടിപ്പിക്കുന്ന യജമാന സ്നേഹം, ആദരവ് തുടങ്ങിയവയൊന്നും ആടുകൾക്കില്ല.

വളർത്തു മൃഗങ്ങളിൽ ഏറ്റവും ഈർഷ്യപ്പെടുത്തുന്ന ജീവി. സുഹൃത്തേ, നമ്മൾ മനുഷ്യരുടെ എല്ലാ അസ്വസ്ഥതകളും, അശാന്തികളും അറിയുന്ന ക്രിസ്തു എല്ലാം അറിഞ്ഞുകൊണ്ട് തന്നെയാണ് ഈ ഒരു ഉപമിക്കൽ നടത്തിയത് !

ഇടയന്മാരോട്, അത്രമേൽ കരുണയുള്ളവരാകണമെന്ന് ..
High level IQ എന്നും എപ്പോഴും ആടുകളിൽ നിന്ന് പ്രതീക്ഷിക്കരുതെന്ന് ..
ക്രിസ്തുവിനെപ്പോലെ കടലോളം കരുണ ഉള്ളിൽ സൂക്ഷിക്കണമെന്ന് ..

ആരാണ് ഇടയർ, ആരെയെങ്കിലുമൊക്കെ സൂക്ഷിക്കാൻ ലഭിച്ചവരൊക്കെയും ഇടയർ തന്നെ. അപ്പനും, അമ്മയും, അധ്യാപകരും, ഡോക്ടറും, നഴ്സും, അച്ചനും, കപ്യാരും ടാക്സി ഡ്രൈവറും, അയൽപക്കക്കാരനും, കൃഷിക്കാരനും, വഴിപോക്കനും …
നമ്മൾ എല്ലാവരും ഇടയൻമാർ തന്നെ !

കരുണ കൊണ്ട് ഭൂമിയിൽ സ്വർഗം പണിയാൻ ഭരമേറ്റവർ നമ്മൾ !

നല്ല ദിവസം സ്നേഹപൂർവം..

ഫാ. അജോ രാമച്ചനാട്ട്‌