ലോകസമാധാനത്തിനായി പരിശുദ്ധ അമ്മയുടെ മാധ്യസ്ഥ്യം അപേക്ഷിച്ച് ഫ്രാൻസിസ് പാപ്പ

ദൈവം ലോകത്തിനു മുഴുവൻ സമാധാനം നൽകാനായി പരിശുദ്ധ അമ്മയുടെ മാധ്യസ്ഥ്യം യാചിക്കാൻ ആഹ്വാനം ചെയ്‌ത്‌ ഫ്രാൻസിസ് പാപ്പ. ഇറ്റലിയിലെ പോംപേയ് നഗരത്തിലുള്ള പരിശുദ്ധ അമ്മയോട് പ്രത്യേകമായി മാധ്യസ്ഥ്യം അപേക്ഷിക്കുന്ന ദിനമായ മെയ് എട്ടാം തീയതി ബുധനാഴ്ച സാമൂഹ്യമാധ്യമമായ എക്‌സിലൂടെയാണ് ഇതുസംബന്ധിച്ച് പാപ്പാ ട്വീറ്റ് നൽകിയത്. കഠിനമായ അക്രമങ്ങൾക്കു വിധേയമാകുന്ന ഉക്രൈൻ, പാലസ്തീൻ, ഇസ്രായേൽ എന്നിവിടങ്ങൾ പാപ്പാ തന്റെ സന്ദേശത്തിൽ പ്രത്യേകമായി പരാമർശിച്ചു.

“ഇന്ന് പോംപെയിലെ കൊന്തമാതാവിനോടുള്ള അപേക്ഷയെന്ന പ്രാർഥന സഭ ഉയർത്തുന്നു. ലോകത്തിനു മുഴുവൻ, പ്രത്യേകിച്ച് കഠിനമായ ആക്രമണങ്ങൾക്കു വിധേയമാകുന്ന ഉക്രൈൻ, പാലസ്തീൻ, ഇസ്രായേൽ എന്നിവയ്ക്ക് ദൈവം സമാധാനം നൽകുന്നതിനായി പരിശുദ്ധ അമ്മയുടെ മാധ്യസ്ഥ്യം അപേക്ഷിക്കാൻ ഞാൻ എല്ലാവരെയും ആഹ്വാനം ചെയ്യുന്നു” എന്നതായിരുന്നു പാപ്പയുടെ സന്ദേശം.

അഞ്ചു കോടിയിലേറെ വരുന്ന ട്വിറ്റർ-എക്‌സ് അനുയായികളുള്ള പാപ്പ കുറിക്കുന്ന സന്ദേശങ്ങൾ സാധാരണ അറബി, ലത്തീൻ, ജർമ്മൻ, ഇറ്റാലിയൻ, ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോർച്ചുഗീസ്, ഫ്രഞ്ച് എന്നിങ്ങനെ ഒൻപതു ഭാഷകളിലാണ് ലഭ്യമാകുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.