ഈശോയുടെ സ്വർഗാരോഹണം നടന്ന സ്ഥലത്ത് ഒരുമിച്ചുകൂടി പ്രാർഥിച്ച് വിശുദ്ധനാട്ടിലെ വിശ്വാസികൾ

ഈശോയുടെ സ്വർഗാരോഹണത്തിരുനാളിൽ ഒലിവുമലയുടെ മുകളിലെത്തി പ്രാർഥിച്ച് വിശുദ്ധനാട്ടിലെ ക്രിസ്ത്യാനികൾ. പരമ്പരാഗതമായി, ഈശോ സ്വർഗാരോഹണം ചെയ്തത് ഒലിവുമലയുടെ മുകളിൽ നിന്നാണെന്നു വിശ്വസിക്കപ്പെടുന്നതിനാലാണ് വിശ്വാസികൾ ഇന്നലെ പ്രത്യേകമായി ഇവിടെയെത്തി പ്രാർഥനകൾ നടത്തിയത്.

നിലവിൽ മുസ്ലീം നിയന്ത്രണത്തിലുള്ള ഈ സ്ഥലത്തെ സ്വർഗാരോഹണ ചാപ്പലിൽ ആരാധനക്രമം ആഘോഷിക്കാൻ അവർക്ക് അവകാശമുള്ള വർഷത്തിലെ ഒരേയൊരു ദിവസമാണിത്. ഇന്ന് കാണുന്ന അഷ്ടഭുജാകൃതിയിലുള്ള ചാപ്പൽ കുരിശുയുദ്ധ കാലഘട്ടത്തിലെ അവശേഷിപ്പിക്കലിൽ ഒന്നാണ്. അതിനകത്ത്, സ്വർഗാരോഹണത്തിനു മുമ്പുള്ള യേശുവിന്റെ അവസാനത്തെ ഭൗമിക കാൽപ്പാട് പതിഞ്ഞതായി വിശ്വസിക്കപ്പെടുന്ന ഒരു പാറ വണങ്ങപ്പെടുന്നു. നാലാം നൂറ്റാണ്ടിലാണ് ഇവിടെ ആദ്യം ദൈവാലയം നിർമിക്കപ്പെടുന്നത്.

മെയ് എട്ട് ബുധനാഴ്ച ഉച്ചകഴിഞ്ഞ്, പ്രാദേശിക ക്രിസ്ത്യാനികൾ ഈശോയുടെ സ്വർഗാരോഹണസ്ഥലത്ത് ഒത്തുകൂടാൻ തുടങ്ങി. പുണ്യഭൂമിയുടെ സൂക്ഷിപ്പുകാരുടെ അഭാവത്തിൽ, കസ്റ്റോഡിയൽ വികാരി ഫാ. ഇബ്രാഹിം ഫല്താസ് ദൈവാലയത്തിലേക്ക് പ്രവേശനം നടത്തുകയും ആഘോഷത്തിന്റെ ആദ്യഘട്ടങ്ങൾക്കു നേതൃത്വം നൽകുകയും തുടർന്ന് കപ്പേളയെ മൂന്നുതവണ വലംവച്ച് പ്രദക്ഷിണം നടത്തുകയും ചെയ്തു. ജറുസലേമിലെ ലാറ്റിൻ ഇടവകയിൽ ഒരു വലിയകൂട്ടം വിശ്വാസികൾ സന്നിഹിതരായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.