മധുരം വചനം – നവംബർ 10: മനുഷ്യത്വം

ഫാ. അജോ രാമച്ചനാട്ട്

Ecce Homo (എച്ചെ ഹോമോ) – The Human Face of Christ എന്ന പേരിൽ ഫാ. മാർട്ടിൻ ശങ്കൂരിക്കൽ എഡിറ്റർ ആയിട്ടുള്ള ഒരു പുസ്തകമുണ്ട്. പുരോഹിത വിചാരങ്ങൾ ആണ്, 18 ഈടുറ്റ ലേഖനങ്ങൾ. പൗരോഹിത്യത്തെക്കാളും അതിൽ ചർച്ചചെയ്യപ്പെടുന്നത് ക്രിസ്തുവിൻ്റെ മാനുഷികത ആണെന്നാണ് എൻ്റെ ഒരു വിചാരം. മാർട്ടിനച്ചൻ്റെ ആമുഖവും പച്ചമനുഷ്യനായ ക്രിസ്തുവിനെക്കുറിച്ചാണ്.

ഇന്നത്തെ ദൈവവചനത്തിലും, സാബത്തിന്റെ നിയമക്കുരുക്കുകൾക്ക്‌ അപ്പുറം അവൻ മനുഷ്യനെ – വിശക്കുന്നവനെ – കാണുകയാണ്. അവന്റെ കണ്ണീര് കാണുകയാണ്..

ഏത് നിയമത്തെയും മറികടക്കുന്ന മനുഷ്യത്വം സ്വന്തമാക്കണമെന്നാണ്, ഇന്ന് നമ്മോടുള്ള ഓർമപ്പെടുത്തൽ.

എല്ലാ കുറ്റപ്പെടുത്തലുകളുടെയും വിധിപറച്ചിലുകളുടെയും അപ്പുറം “അതൊരു മനുഷ്യനല്ലേ”ന്നു ചിന്തിക്കാനാവുന്നൊരു മനസാക്ഷി..അതാണ് എന്നെക്കുറിച്ചുള്ള ക്രിസ്തുവിന്റെ സ്വപ്നവും !

നല്ല ദിവസം സ്നേഹപൂർവം..

ഫാ. അജോ രാമച്ചനാട്ട്‌