ബൈബിൾ പകർത്തിയെഴുതി ഇടുക്കിയിൽ നിന്നും ഒരു വീട്ടമ്മ

ബൈബിൾ പൂർണ്ണമായും പകർത്തിയെഴുതി ശ്രദ്ധേയമാകുകയാണ് നെടുങ്കണ്ടം സ്വദേശിനിയായ വീട്ടമ്മ. മഞ്ഞപ്പാറ തെക്കേമുറിയിൽ ഷീന ജോർജ്ജ് എന്ന വീട്ടമ്മയാണ് ബൈബിൾ പൂർണ്ണമായും പകർത്തിയെഴുതിയത്. ഒന്നര വർഷം കൊണ്ടാണ് ബൈബിൾ ഉൽപ്പത്തി മുതൽ വെളിപാട് വരെ ഷീന പകർത്തിയെഴുതിയത്.

4151 പേജുകളിലായി പൂർത്തിയാക്കിയ കൈയെഴുത്തു പ്രതി മനോഹരമായി ബൈൻഡ് ചെയ്തു സൂക്ഷിക്കുകയാണ് ഇവർ. ഇടുക്കി രൂപതയുടെ ബൈബിൾ കൈയെഴുത്തു പ്രതി തയ്യാറാക്കുന്ന പരിപാടിയിൽ ഷീന പങ്കെടുത്തിരുന്നു. അതിനു ശേഷം ആണ് ബൈബിൾ സ്വന്തമായി പകർത്തിയെഴുതുവാൻ തീരുമാനിച്ചത്. ഭർത്താവും മക്കളും പൂർണ്ണ പിന്തുണ നൽകി. ഒഴിവു സമയങ്ങളിലും രാത്രിയിലും ആയി ബൈബിൾ എഴുതുവാൻ സമയം കണ്ടെത്തി. മഞ്ഞപ്പാറ ഇടവക ഇവരെ മൊമെന്റോ നൽകി ആദരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.