കുട്ടനാട് ബാക്കിയുണ്ടാകുമോ? ബാക്കിയുണ്ടാകുമോ ചങ്ങനാശ്ശേരി അതിരൂപതാ മെത്രാപ്പോലീത്ത മാർ ജോസഫ് പെരുംതോട്ടം നടത്തുന്ന നിരീക്ഷണം.
എന്തുകൊണ്ട് കുട്ടനാട്ടിലെ വെള്ളപ്പൊക്കം വ്യത്യസ്തമാകുന്നു. മറ്റു സ്ഥലങ്ങളിലെ വെള്ളപ്പൊക്കം കുറച്ചു മണിക്കൂറുകൾ കൊണ്ടോ രണ്ടു മൂന്നു ദിവസങ്ങൾകൊണ്ടോ പരിഹരിക്കപ്പെടുന്നു. എന്നാൽ കുട്ടനാട്ടിലെ ഇതു പരിഹരിക്കപ്പെടുന്നതിനു ആഴ്ചകളോ മാസങ്ങളോ എടുക്കുന്നു. ഒന്നു രണ്ടു മാസമായി അവിടുത്തെ ജനജീവിതം ദുസ്സഹമാണ്. സർക്കാറിന്റെയും മാധ്യമങ്ങളുടെയും എല്ലാവരുടെയും പ്രത്യേക പരിഗണന ഈ പ്രദേശത്തിന് അത്യാവശ്യമാണ്.




