മനുഷ്യജീവന്റെ പ്രാധാന്യത്തെ കുറിച്ചുള്ള വെബിനാർ

ആനുകാലിക സംഭവവികാസങ്ങളുടെ വെളിച്ചത്തിൽ യൂത്ത്‌ ഫ്രണ്ട്‌സ് കോട്ടയത്തിന്റെയും സാന്തോം പ്രോലൈഫ് മൂവ്മെന്റിന്റെയും നേതൃത്വത്തിൽ വെബിനാർ സംഘടിപ്പിക്കുന്നു. ജൂലൈ 31 -ന് വൈകുന്നേരം ആറ് മണി മുതൽ ഏഴര വരെയാണ് വെബിനാർ. ഈ പരിപാടിയുടെ മോഡറേറ്റർ ആഷ്‌ലി റ്റെസ് ജോൺ (അദ്ധ്യാപിക, ഹോളി ക്രോസ്സ് ഹൈസ്‌കൂൾ ചേർപ്പുങ്കൽ) ആണ്.

‘ക്രൈസ്തവർ ജനസംഖ്യയിൽ കുറയുന്നുവോ’ എന്ന വിഷയത്തിൽ അമൽ സിറിയക്കും ‘ജീവനെക്കുറിച്ചുള്ള ക്രൈസ്തവ നിലപാടും മാധ്യമ വിവാദങ്ങളും’ എന്ന വിഷയത്തിൽ ഫാ. ബിബിൻ മഠത്തിലും ‘കുഞ്ഞുങ്ങൾ ദൈവദാനം – കത്തോലിക്കാ വീക്ഷണത്തിൽ’ എന്ന വിഷയത്തിൽ ഡോ. സ്കറിയ കന്യാകോണിലും സംസാരിക്കുന്നു.

മാക് ടിവി, മീഡിയ കാത്തലിക്, അപ്നാദേശ് ടിവി, പാലാ രൂപതാ ഒഫീഷ്യൽ എന്നീ ചാനലുകൾ ഈ പരിപാടി സംപ്രേഷണം ചെയ്യുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.