ദക്ഷിണാഫ്രിക്കയിൽ വൈദികർക്കെതിരായ അതിക്രമം തുടരുന്നു: അജ്ഞാതമായ സാഹചര്യത്തിൽ വൈദികൻ കൊല്ലപ്പെട്ടു

ദക്ഷിണാഫ്രിക്കയിലെ പ്രിട്ടോറിയ നഗരത്തിൽ വൈദികൻ വെടിയേറ്റ് കൊല്ലപ്പെട്ടു. പോൾ ടാറ്റു എന്ന വൈദികനെയാണ് അജ്ഞാതമായ സാഹചര്യത്തിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ദക്ഷിണാഫ്രിക്കയിൽ കുറച്ചു നാളുകളായി വൈദികർക്കെതിരായി തുടരുന്ന അതിക്രമങ്ങളിൽ ഏറ്റവും പുതിയതാണ് ഈ സംഭവം.

പുരോഹിതന്റെ മരണം ഒരു ഒറ്റപ്പെട്ട ഒരു സംഭവമല്ല, സൗത്ത് ആഫ്രിക്കയിലെ സുരക്ഷിതത്വത്തിന്റെയും ധാർമ്മികതയുടെയും വഷളായ അവസ്ഥയുടെ അസ്വസ്ഥജനകമായ ഉദാഹരണമാണ് ഇത് എന്ന് ദക്ഷിണാഫ്രിക്കയിലെ ബിഷപ്പുമാരുടെ കോൺഫറൻസ് സംഭവത്തോട് പ്രതികരിച്ചു. ഈ വർഷം മാർച്ചിൽ യുവ പുരോഹിതനായ ഫാ. വില്യം ബാൻഡയെയും കൊലപ്പെടുത്തിയിരുന്നു.

ഫാദർ ടാറ്റുവിന്റെ മൃതസംസ്‌കാര ചടങ്ങുകളുടെ വിശദാംശങ്ങൾ വരും ദിവസങ്ങളിൽ അറിയിക്കുമെന്നും ബിഷപ്പ് കോൺഫറൻസ് അറിയിച്ചു. വൈദികനെ കൊലപ്പെടുത്തിയത് ആരാണെന്നും കൊലപാതകത്തിന്റെ കാരണവും ഇപ്പോഴും അജ്ഞാതമാണ്. അദ്ദേഹത്തിന്റെ വാഹനത്തിനുള്ളിൽ തന്നെയാണ് മൃതദേഹം കണ്ടെത്തിയത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.