കുരിശിന്റെ വഴി നൂറ്റാണ്ടുകളിലൂടെ

കുരിശിന്‍റെ വഴിയില്‍ ഹൃദയം നല്‍കി മുന്നോട്ടു നീങ്ങുമ്പോള്‍ ക്രൂശിതന്‍റെ മായാത്ത മുദ്ര നമ്മില്‍ പതിയും. ക്രൂശിതന്‍റെ മായാത്ത മുദ്ര രക്ഷയുടെ മുദ്രയാണ്, വിജയത്തിന്‍റെ അടയാളമാണ്. അത് മനുഷ്യജീവിതങ്ങളുടെയും കുടുംബ ബന്ധങ്ങളുടെയും സമീപനരീതികളുടെയും ഭാഗമാകുമ്പോള്‍ ജീവിതത്തിന് പുതിയ ദിശാബോധവും ദര്‍ശനങ്ങളും കൈവരുന്നു. കുരിശിന്‍റെ വഴി രൂപപ്പെട്ടതിന്‍റെ ചരിത്രത്തിലൂടെ നമുക്കൊന്ന് യാത്ര ചെയ്യാം.

250 വര്‍ഷത്തെ കൊടിയ മതപീഢനങ്ങള്‍ക്കു ശേഷം എ.ഡി. 313-ല്‍ കോണ്‍സ്റ്റന്‍റയിന്‍ ചക്രവര്‍ത്തിയാണ് റോമാ സാമ്രാജ്യത്തില്‍ ക്രിസ്തുമതത്തിന് ഔദ്യോഗിക നിയമസാധുത നല്‍കിയത്. എ. ഡി. 335-ല്‍ അദ്ദേഹം യേശുവിന്‍റെ കബറിടം സ്ഥിതി ചെയ്തിരുന്നു എന്ന് വിശ്വസിക്കപ്പെടുന്ന സ്ഥലത്ത് തിരുക്കല്ലറയുടെ ദൈവാലയം (Church of the Holy Sepulcher) പണികഴിപ്പിച്ചു. നിര്‍മ്മാണം പൂര്‍ത്തിയായ ഉടനെ ഈ ദൈവാലയത്തിലേക്ക് തീര്‍ത്ഥാടനം ആരംഭിച്ചു. വിശുദ്ധവാരത്തില്‍ പരിഹാരയാത്രയായി നിരവധി വിശ്വാസികള്‍ ഇവിടെ വന്നുചേര്‍ന്നു. ഫ്രാന്‍സില്‍ നിന്നുള്ള എജീരിയ (Egeria) എന്ന സ്ത്രീ നാലാം നൂറ്റാണ്ടില്‍ അത്തരത്തിലുള്ള ഒരു തീര്‍ത്ഥയാത്രയെക്കുറിച്ച് വിവരിക്കുന്നുണ്ട്: ജറുസലേമിലെ മെത്രാനും എകദേശം ഇരുപത് തീര്‍ത്ഥാടകരും പെസഹാഭക്ഷണത്തിനു ശേഷം, യേശു തീവ്രവേദന അനുഭവിച്ച സ്ഥലത്തുനിന്ന് പെസഹാവ്യാഴാഴ്ച്ച രാത്രിയില്‍ കോഴി കൂവുന്ന ആദ്യ മണിക്കൂറില്‍ തന്നെ തീര്‍ത്ഥയാത്ര ആരംഭിച്ചു. അവര്‍ ഒന്നുചേര്‍ന്ന് പ്രാര്‍ത്ഥനകള്‍ ഉരുവിടുകയും കീര്‍ത്തനങ്ങള്‍ ആലപിക്കുകയും സുവിശേഷഭാഗങ്ങള്‍ ശ്രവി ക്കുകയും ചെയ്തു. ഗദ്സെമെന്‍ തോട്ടത്തിലും അവര്‍ ഇതുതന്നെ ആവര്‍ത്തിച്ചു. ജറുസലേം നഗരത്തിലും അവര്‍ ഇതുതന്നെയാണു ചെയ്തത്. പ്രഭാതം വരെ എല്ലാ മനു ഷ്യരും വലിയവരോ ചെറിയവരോ വിത്യാസമില്ലാതെ ധനികരോ ദരിദ്രരോ എന്ന വേര്‍തിരിവില്ലാതെ രാത്രിജാഗരണത്തില്‍ ചെലവഴിച്ചു.

പിന്നീട് തീര്‍ത്ഥാടനത്തിന് നിയതമായ ഒരു പാത രൂപപ്പെട്ടു. അതായത് പീലാത്തോസിന്‍റെ ന്യായവിധി ഹാളായ അന്‍റോണിയ കൊത്തളത്തി (Fortress Antonia) നിന്നും തിരുക്കല്ലറയുടെ ദൈവാലയത്തിലേക്കായിരുന്നു അത്. ജറുസലേമിലെ പഴയ നഗരിയിലൂടെയുള്ള പാത, യേശു തന്‍റെ മരണത്തിനു മുമ്പായി കുരിശുമായി നടന്ന വഴി ആയതിനാല്‍ ഇന്നും മാറ്റമില്ലാതെ പരിപാവനമായി ഇത് നിലനിര്‍ത്തിയിരിക്കുന്നു. ലത്തീന്‍ ഭാഷയില്‍ ‘വിയ ദോളോറോസാ’ (Via Dolorosa) അഥവ ‘ദുഃഖത്തിന്‍റെ വഴി’ എന്നാണ് ഈ വഴി അറിയപ്പെടുക.
കാല്‍വരിയിലേക്കുള്ള യേശുവിന്‍റെ യാത്രയിലെ രക്ഷാകരസംഭവങ്ങളെ ഓര്‍ക്കുന്നതിനുവേണ്ടിയാണ് കുരിശിന്‍റെ വഴികളിലെ സ്ഥലങ്ങള്‍ രൂപപ്പെട്ടത്.

റോമാക്കാര്‍ എ.ഡി. എഴുപതില്‍ ജറുസലേം നഗരം നശിപ്പിച്ചതിനാല്‍ കുരിശിന്‍റെ വഴിയിലെ സംഭവങ്ങള്‍ നടന്നതായി കരുതപ്പെടുന്ന സ്ഥലങ്ങള്‍ തീര്‍ത്ഥാടകള്‍ പിന്നീട് കണ്ടെത്തിയവയാണ്.

യേശുവിന്‍റെ കല്ലറയില്‍ ജ്വലിച്ചിരുന്ന കെടാവിളക്കില്‍ നിന്ന് തീര്‍ത്ഥാടകര്‍ പ്രകാശവും എണ്ണയും എടുക്കുകയും, വിശുദ്ധസ്ഥലങ്ങളില്‍ നിന്ന് തിരുശേഷിപ്പുകള്‍ ശേഖരി ക്കുകയും യുറോപ്പിലെ പല സ്ഥലങ്ങളിലും വിശുദ്ധനാട്ടി ലെ പോലെ അവ പുനരാവിഷ്കരിക്കുകയും ചെയ്തി രുന്നു. ഏഴാം നൂറ്റാണ്ടില്‍ മുസ്ലീങ്ങള്‍ പാലസ്തീന ആക്ര മിച്ചപ്പോള്‍ ഇത്തരത്തിലുള്ള കുരിശുപള്ളികള്‍ക്ക് പ്രാധാ ന്യമേറിവന്നു. കാരണം, വിശുദ്ധനാട്ടിലേക്ക് ആ സമയത്ത് തീര്‍ത്ഥാടനം അപകടം നിറഞ്ഞതായിരുന്നു.
കുരിശിന്‍റെ വഴി എന്ന ഭക്തകൃത്യത്തിന് പ്രചുരപ്രചാ രം കൈവന്നത് 1342-ല്‍ വിശുദ്ധനാടിന്‍റെ സംരക്ഷണം ഫ്രാന്‍സിസ്കന്‍ സന്യാസികളെ ഏല്‍പ്പിച്ചതു വഴിയാണ്. കുരിശിന്‍റെ വഴികളിലെ സ്ഥലങ്ങളുടെ എണ്ണം പല ഭക്ത പുസ്തകങ്ങളിലും വിത്യാസപ്പെട്ടിരിക്കുന്നു. ചിലതില്‍ 37 സ്ഥലങ്ങള്‍ വരെയുണ്ട്. കുരിശിന്‍റെ വഴിയില്‍ സ്ഥലങ്ങള്‍ അഥവാ മെേശേീിെ എന്ന സജ്ഞ ആദ്യം ഉപയോഗിച്ചു. പ തിനഞ്ചാം നൂറ്റാണ്ടില്‍ വിശുദ്ധനാട്ടില്‍ രണ്ടു തവണ തീര്‍ ത്ഥാടനത്തിനു വന്ന ഇംഗ്ലീഷ് തീര്‍ത്ഥാടകനായ വില്യം വേയാണ് (ണശഹഹശമാ ണല്യ).

കുരിശിന്‍റെ വഴികളില്‍ പ്രതിപാദിക്കുന്ന സംഭവങ്ങള്‍ വിശ്വസികളുടെ ഇടയില്‍ സര്‍വ്വസാധാരണമായത് 1686-ല്‍ ഫ്രാന്‍സിസ്കന്‍ സന്യാസികള്‍ക്ക് കുരിശിന്‍റെ വഴിയിലെ സംഭവങ്ങള്‍, എല്ലാ പള്ളികളിലും ചിത്രീകരിക്കാന്‍ പതി നൊന്നാം ഇന്നസെന്‍റ് മാര്‍പാപ്പ അനുവാദം നല്‍കിയതു വഴിയാണ്. വിശുദ്ധനാട്ടിലെ വിശുദ്ധസ്ഥലങ്ങള്‍ സന്ദര്‍ശി ക്കുന്ന ഫ്രാന്‍സിസ്കന്‍ സന്യാസികള്‍ക്കും ഫ്രാന്‍സി സ്കന്‍ അല്‍മായ പ്രേഷിതര്‍ക്കും പതിനൊന്നാം ഇന്ന സെന്‍റ് മാര്‍പ്പാപ്പ ദണ്ഡവിമോചനവും വാഗ്ദാനം ചെയ്തു.

1726-ല്‍ ബനഡിക്ട് പതിമൂന്നാമന്‍ പാപ്പ ഈ ആനു കൂല്യം എല്ലാ വിശ്വാസികള്‍ക്കുമായി വിപുലപ്പെടുത്തി. അഞ്ച് വര്‍ഷങ്ങള്‍ക്കു ശേഷം ക്ലമന്‍റ് പന്ത്രണ്ടാമന്‍ പാപ്പ കുരിശിന്‍റെ വഴിയിലെ സ്ഥലങ്ങള്‍ പതിനാലായി നിശ്ചി തപ്പെടുത്തുകയും അവ എല്ലാ പള്ളികളിലും സ്ഥാപിക്ക ണമെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തു. അന്നുമുതല്‍ കുരിശിന്‍റെ വഴിയില്‍ല്‍പതിനാല് സ്ഥലങ്ങളാണുള്ളത്. ഇ തിനിടയില്‍ പല ദൈവാലയങ്ങളിലും ഉയിര്‍പ്പ് (ഉത്ഥാനം) കുരിശിന്‍റെ വഴിയിലെ പതിനഞ്ചാം സ്ഥലമായി ഉള്‍പ്പെ ടുത്തി. 1742-ല്‍ ബനഡിക്ട് പതിനാലാമന്‍ പാപ്പ എല്ലാ ദൈവാലയങ്ങളിലും കുരിശിന്‍റെ വഴി സ്ഥാപിക്കണമെന്ന് സഭാവിശ്വാസികളെ ഉദ്ബോധിപ്പിച്ചു.

മാര്‍പാപ്പയുടെ ഈ ആഗ്രഹനിര്‍വ്വഹണത്തിനായി ര ണ്ട് ഫ്രാന്‍സിസ്കന്‍ സന്യാസികള്‍ അഹോരാത്രം ജോലി ചെയ്തു. പോര്‍ട്ട് മൗറീസിലെ വി. ലിയനോര്‍ഡ്, ഇറ്റലി യില്‍ എകദേശം 500-ല്‍ കൂടുതല്‍ ദൈവാലയങ്ങളില്‍ കുരിശിന്‍റെ വഴി സ്ഥാപിച്ചു. 1787-ല്‍ വി. അല്‍ഫോന്‍സ് ലിഗോരി കുരിശിന്‍റെ വഴികള്‍ക്കു വേണ്ടി പ്രാര്‍ത്ഥനകള്‍ രചിച്ചു. നോമ്പിലെ വെള്ളിയാഴ്ചകളില്‍ ദൈവാലയങ്ങ ളില്‍ കുരിശിന്‍റെ വഴി ചൊല്ലുക പിന്നീട് പതിവായി. ചില ദൈവാലയങ്ങളില്‍ നോമ്പിലെ എല്ലാ ദിവസവും കുരി ശിന്‍റെ വഴി പ്രാര്‍ത്ഥന ചൊല്ലി പ്രാര്‍ത്ഥിക്കുന്നു.

ചില പ്രൊട്ടസ്റ്റന്‍റ് ലൂറന്‍ സഭകളില്‍ കുരിശിന്‍റെ വഴി നോമ്പുകാലത്തെ അവരുടെ ആരാധനക്രമത്തിന്‍റെ പ്ര ത്യേകിച്ച് ദു:ഖവെള്ളിയുടെ തിരുകര്‍മ്മങ്ങളുടെ ഭാഗമാണ്. പരമ്പരാഗതമായി കുരിശിന്‍റെ വഴിക്ക് പതിനാല് സ്ഥല ങ്ങളാണ് ഉള്ളത്. അവ താഴെ ചേര്‍ക്കുന്നു.

ഈശോമിശിഹാ മരണത്തിന് വിധിക്കപ്പെടുന്നു.
ഈശോമിശിഹാ കുരിശ് ചുമക്കുന്നു.
ഈശോമിശിഹാ ഒന്നാം പ്രാവശ്യം വീഴുന്നു.
ഈശോ വഴിയില്‍ വച്ച് തന്‍റെ മാതാവിനെ കാണുന്നു.
ശിമയോന്‍ ഈശോയെ സഹായിക്കുന്നു.
വെറോനിക്കാ മിശിഹായുടെ തിരുമുഖം തുടയ്ക്കുന്നു.
ഈശോമിശിഹാ രണ്ടാം പ്രാവശ്യം വീഴുന്നു.
ഈശോമിശിഹാ ജറുസലേം നഗരിയിലെ സ്ത്രീകളെ ആശ്വസിപ്പിക്കുന്നു.
ഈശോമിശിഹാ മൂന്നാം പ്രാവശ്യം വീഴുന്നു.
ദിവ്യരക്ഷകന്‍റെ വസ്ത്രങ്ങള്‍ ഉരിഞ്ഞെടുക്കുന്നു.
ഈശോമിശിഹാ കുരിശില്‍ തറയ്ക്കപ്പെടുന്നു.
ഈശോമിശിഹാ കുരിശിന്മേല്‍ തൂങ്ങിമരിക്കുന്നു.
ഈശോമിശിഹായുടെ മൃതദേഹം മാതാവിന്‍റെ മടി യില്‍ കിടത്തുന്നു.
ഈശോമിശിഹായുടെ മൃതദേഹം കല്ലറയില്‍ സംസ്കരിക്കുന്നു.

3, 4, 6, 7, 9, സ്ഥലങ്ങള്‍ വ്യക്തമായി സുവിശേഷങ്ങ ളില്‍ ചിത്രീകരിച്ചട്ടില്ല. വി. അല്‍ഫോന്‍സ് ലിഗോരിയുടെ കുരിശിന്‍റെ വഴിയില്‍ പതിമൂന്നാം സ്ഥലവും കാണുന്നില്ല.

1991-ലെ ദു:ഖവെള്ളിയില്‍ വിശുദ്ധ ജോണ്‍പോള്‍ ര ണ്ടാമന്‍ മാര്‍പാപ്പ സുവിശേഷങ്ങളിലധിഷ്ഠിതമായ കു രിശിന്‍റെ വഴി (ടരൃശുൗൃമേഹ ണമ്യ ീള വേല ഇൃീൈ) ഉപയോഗിച്ചു. അതിനുശേഷം എല്ലാ വര്‍ഷവും റോമിലെ കോളേസിയത്തില്‍ല്‍ഈ കുരിശിന്‍റെ വഴി ആഘോഷമായി നടത്തിവരു ന്നു. 2007-ല്‍ ബനഡിക്ട് പതിനാറാമന്‍ പാപ്പയും ഇത് അം ഗീകരിച്ച് പൊതുആരാധനയ്ക്കായി ഉപയോഗിച്ചു.

ഈ കുരിശിന്‍റെ വഴിക്ക് താഴെപ്പറയുന്ന സ്ഥലങ്ങളാ ണുള്ളത്.
യൂദാസ് യേശുവിനെ ഒറ്റിക്കൊടുക്കുകയും അറസ്റ്റു ചെയ്യുകയും ചെയ്യുന്നു.
സെന്‍ഹെന്ദ്രീന്‍ യേശുവില്‍ കുറ്റം ചുമത്തുന്നു.
പത്രോസ് യേശുവിനെ തള്ളിപ്പറയുന്നു.
പീലാത്തോസ് യേശുവിന് വധശിക്ഷ വിധിക്കുന്നു.
യേശുവിനെ ചമ്മട്ടികൊണ്ടടിക്കുകയും ശിരസ്സില്‍ മുള്‍ മുടി അണിയിക്കുകയും ചെയ്യുന്നു.
യേശു കുരിശ് ചുമക്കുന്നു.
ശിമയോന്‍ കുരിശ് വഹിക്കാന്‍ യേശുവിനെ സഹായി ക്കുന്നു.
യേശു ജറുസലേം നഗരിയിലെ സ്ത്രീകളെ ആശ്വസി പ്പിക്കുന്നു.
യേശുവിനെ കുരിശില്‍ തറയ്ക്കുന്നു.
യേശു, നല്ല കള്ളന് പറുദീസാ വാഗ്ദാനം ചെയ്യുന്നു.
യേശു മറിയത്തെ യോഹന്നാനും, യോഹന്നാനെ മറി യത്തിനും ഭരമേല്‍പിക്കുന്നു.
യേശു കുരിശില്‍ മരിക്കുന്നു.
യേശുവിനെ കല്ലറയില്‍ സംസ്കരിക്കുന്നു.

വെള്ളിയാഴ്ചകളില്‍ കോളോസിയത്തില്‍ ആഘോഷ മായ കുരിശിന്‍റെ വഴി നടത്തുന്ന പതിവ് ഫ്രാന്‍സിസ്കന്‍ സന്യാസികള്‍ വളരെക്കാലമായി തുടരുന്നു. കോളോസിയ ത്തിലൂടെയുള്ള കുരിശിന്‍റെ വഴി ദു:ഖവെള്ളി തിരുകര്‍മ്മ ങ്ങളുടെ ഒരു ഭാഗമാക്കി ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പ മാറ്റി. ആരോഗ്യം അനുവദിക്കുന്നതുവരെ ഈ കുരി ശിന്‍റെ വഴിക്ക് പാപ്പ തന്നെയാണു കുരിശ് വഹിച്ചിരുന്ന തും. 2005-ല്‍ മാര്‍പാപ്പ മരിക്കുന്നതിന് എതാനും ദിവസ ങ്ങള്‍ക്കുമുമ്പ് വത്തിക്കാനിലെ പാപ്പയുടെ സ്വകാര്യ ചാപ്പ ലില്‍ അദ്ദേഹം കുരിശിന്‍റെ വഴിയില്‍ പങ്കുചേര്‍ന്നിരുന്നു.

ബനഡിക്ട് പതിനാറാമന്‍ പാപ്പ ഈ പാരമ്പര്യം തു ടര്‍ന്നു. ഓരോ വര്‍ഷവും പാപ്പയുടെ കുരിശിന്‍റെ വഴികള്‍ ക്ക് ധ്യാനചിന്തകള്‍ രചിക്കാന്‍ ഓരോരുത്തരെ ചുമതല പ്പെടുത്തിയിരുന്നു. അകത്തോലിക്കരായ വ്യക്തികള്‍ പോ ലും മാര്‍പാപ്പയുടെ കുരിശിന്‍റെ വഴിക്ക് ധ്യാനചിന്തകള്‍ രചിച്ചട്ടുണ്ട്. രണ്ടായിരാമാണ്ടിലെ ധ്യാനചിന്തകള്‍ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പ തന്നെയാണു രചിച്ചതും. 2009-ല്‍ മാര്‍പാപ്പയുടെ കുരിശിന്‍റെവഴിക്ക് ധ്യാനചിന്ത രചിച്ചത് ഗൊഹാത്തി ആര്‍ച്ചുബിഷപ്പായിരുന്ന തോമസ് മേനാം പറമ്പില്‍ പിതാവായിരുന്നു.

2017-ലെ ഫ്രാന്‍സീസ് പാപ്പ നയിക്കുന്ന കുരിശിന്‍റെ വ ഴികള്‍ക്ക് ധ്യാനചിന്തകള്‍ എഴുതിയിരിക്കുന്നത് 2014- ലെ റാറ്റ്സിംഗര്‍ അവാര്‍ഡ് ജേതാവും പ്രശസ്ത ഫ്രഞ്ച് ബൈബിള്‍ പണ്ഡിതയുമായ അന്നാ മാറി പെല്ലേറ്റിയര്‍ (അിിലങമൃശല ജലഹഹലശേലൃ) ആണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.