ജപമാല എങ്ങനെ ജീവിതത്തെ മാറ്റുന്നു എന്ന് കാണിച്ചു തരുന്ന സിനിമ

80 മിനിറ്റിനുകള്‍കൊണ്ട് അത്ഭുതകരമായ സാക്ഷ്യങ്ങള്‍ മുഖേന ജപമാലയുടെ ശക്തി പറഞ്ഞു തരികയാണ് ഒരു സിനിമ. ‘പവര്‍ ഇന്‍ മൈ ഹാന്‍ഡ്’ എന്നാണ് ഈ സിനിമയ്ക്ക് പേരിട്ടിരിക്കുന്നത്. പ്രാര്‍ത്ഥനയുടെ കഥ പറയുന്ന സിനിമയിലൂടെ  പ്രാര്‍ത്ഥന സിനിമയിലെ  കഥാപാത്രങ്ങളുടെ ജീവിതങ്ങളെ എങ്ങനെ മാറ്റിമറിച്ചു എന്ന്  കാണിച്ചു തരുന്നതാണ് ഈ സിനിമ.

പ്രാര്‍ത്ഥനയുടെ ഉറവിടങ്ങളിലേക്ക് പോകുന്ന വിശ്വാസത്തിന്റെ കഥയാണ് ഈ  ചിത്രം പറയുന്നത്. ചരിത്രത്തിലെ ഏതൊക്കെ നിമിഷങ്ങളില്‍ ജപമാല നിര്‍ണായകമായെന്നും ഇത് എങ്ങനെ അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുന്നു എന്നും കാണിച്ചു തരുന്നു.

സ്വന്തം കുടുംബത്തിലോ, രാജ്യത്തിലോ, അല്ലെങ്കില്‍ ലോകം മുഴുവനിലുമോ ഉള്ള  പ്രശ്‌നങ്ങളെല്ലാം എങ്ങനെ കന്യാമറിയത്തിലേക്ക് കൊണ്ടുവരാന്‍ കഴിയും എന്ന് ചിത്രം കാണിച്ചു തരുന്നു.

ജൂലൈ പകുതിയോടെ അമേരിക്കയില്‍ സിനിമ റിലീസ് ചെയ്യും. ഡിവിഡി ആഗസ്റ്റില്‍  തയ്യാറാകും. പ്രാര്‍ത്ഥന ഓരോരുത്തരുടെയും ജീവിതത്തില്‍ ഉള്‍പ്പെടുത്താനും ജനങ്ങളെ എങ്ങനെ അത് സഹായിക്കുമെന്ന് അറിയാനും ഉള്ള നല്ല അവസരം കൂടിയാണിത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.