മറിയം ത്രേസ്യയുടെ മധ്യസ്ഥതയിൽ രോഗശാന്തി സ്ഥിതീകരിച്ചു

ഹോളി ഫാമിലി സന്യാസ സമൂഹത്തിന്റെ സ്ഥാപകയായ വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയുടെ മധ്യസ്ഥതയിൽ നടന്ന അത്ഭുത രോഗശാന്തി വത്തിക്കാൻ സ്ഥിതീകരിച്ചു. ഇന്നലെ വൈകിട്ട് വത്തിക്കാനിലെ വിശുദ്ധരുടെ കാര്യാലയത്തിൽ ചേർന്ന ഏഴംഗ സമിതിയാണ് അത്ഭുതം സ്ഥിതീകരിച്ചത്.

വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയെ വിശുദ്ധയായി പ്രഖ്യാപിക്കുന്നതിന് ഉള്ള നടപടികളിൽ സുപ്രധാന ഘട്ടമാണിത്. അത്ഭുതം നടന്നത് സംബന്ധിച്ച എല്ലാ മെഡിക്കൽ റിപ്പോർട്ടുകളും മാർച്ചിൽ വത്തിക്കാനിലെ വിദഗ്ധ മെഡിക്കൽ സംഘം പരിശോധിച്ചു സ്ഥിതീകരിച്ചിരുന്നു.

തൃശൂർ അതിരൂപതയിലെ പെരിഞ്ചേരിയിൽ ചുണ്ടൽ ജോഷിയുടെയും ഷിബിയുടെയും മകനായ ക്രിസ്റ്റഫറിനാണ് അത്ഭുത രോഗശാന്തി ലഭിച്ചത്. വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചതിന്റെ ഒൻപതാം വാർഷിക ദിനത്തിലാണ്‌ അത്ഭുത രോഗശാന്തി നടന്നത്. കർദിനാൾമാരുടെ സമിതി കൂടി ‘പോസിസിയോ’ വിലയിരുത്തുന്നതോടെ മറിയം ത്രേസ്യയുടെ മധ്യസ്ഥതയിൽ നടന്ന അത്ഭുത രോഗശാന്തി സംബന്ധിക്കുന്ന  എല്ലാ പഠനങ്ങളും അവസാനിക്കും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.