ദയാവധം സംബന്ധിച്ച വിശദീകരണം നല്‍കി വത്തിക്കാനിലെ വിശ്വാസ തിരുസംഘം

ഫാ. ജിയോ തരകന്‍

ദയാവധം അഥവാ എവുത്തനേസ്യ എന്നത് മനുഷ്യ ജീവനോട് തന്നെ ചെയ്യുന്ന പാതകവും, നിഷ്‌കളങ്ക ജീവിതത്തോട് നേരിട്ട് ചെയ്യുന്ന അപരാധവും ആണ് എന്ന് വത്തിക്കാനിലെ വിശ്വാസ തിരുസംഘം നല്ല സമരിയാക്കാരന്‍ എന്ന പേരില്‍ ഇറക്കിയ ‘സമരിത്താനൂസ് ബോനുസ്’ എന്ന രേഖയില്‍ പറഞ്ഞു.

സമരിത്താനൂസ് ബോനൂസ് എന്ന രേഖയില്‍ ഗുരുതരനിലയില്‍ കഴിയുന്നതും, മരണത്തെ മുന്നില്‍ കാണുന്നതും ആയ രോഗികളുടെ പരിചരണത്തെ സംബന്ധിക്കുന്ന കാര്യങ്ങള്‍ ആണ് വിശ്വാസ തിരുസംഘം ഇന്ന് വത്തിക്കാനില്‍ നിന്ന് പ്രസിദ്ധീകരിച്ചിരിക്കുന്നത്. അനുയോജ്യമയ മരണവും, ജീവിത മൂല്യവും തമ്മിലുള്ള ബന്ധത്തെ ഒരുമിച്ച് കൊണ്ട് പോകേണ്ടതാണ് എന്നും, അനുകമ്പയോട് കൂടിയ ദയാവധവും, പരസഹായത്തോട് കൂടെയുള്ള ആത്മഹത്യയും ജീവന് എതിരായതാണ് എന്നും ഈ രേഖ പറയുന്നുണ്ട്. കൂടാതെ അന്തര്‍ദേശീയമായി കാരുണ്യവധം പ്രോത്സാഹിപ്പിക്കുന്ന തരത്തില്‍ ചില ക്രിസ്തീയ സ്വാധീനം ഉള്ള യൂറോപ്യന്‍ രാജ്യങ്ങളില്‍ നിയമ നിര്‍മാണം നടത്തുന്നതിനെ വിമര്‍ശിച്ച് കൊണ്ടും, സഭയുടെ പരമ്പരാഗതമായ പഠനങ്ങള്‍ പങ്കുവച്ചുമാണ് ഈ രേഖ പുറതിറക്കിയിരിക്കുന്നത്.

നെതര്‍ലന്‍്‌സ്, ബെല്‍ജിയം, ലക്‌സംബര്‍ഗ് എന്നീ രാജ്യങ്ങളെ പോലെ സ്‌പെയിനും നിയമപരമായി കാരുണ്യ വധം പ്രോത്സാഹിപ്പിക്കുന്ന നാലാമത്തെ രാജ്യമാകുവാന്‍ ഒരുങ്ങുന്നു. കൂടാതെ പോര്‍ച്ചുഗലും ഇതിനുള്ള ഒരുക്കത്തില്‍ ആണ്. എന്നാല്‍ ജര്‍മനിയിലെ സുപ്രീകോടതി കഴിഞ്ഞ ഫെബ്രുവരിയില്‍ തന്നെ അനുകൂല തീരുമാനത്തിനായി വിധിച്ചിരുന്നു. ദയാവധം, വേദനകൂടാതെ മാനസികമോ, ശാരീരികമോ ആയ രോഗങ്ങള്‍ ഉള്ളവരെ കൊല്ലുന്നതും, പരസഹായത്തോടെയുള്ള ആത്മഹത്യയും മനുഷ്യജീവന് തന്നെ എതിരാണ് എന്ന്  വ്യക്തമാകുന്നു.

എന്നാല്‍ ക്രിസ്തീയ വീക്ഷണത്തില്‍ മാനുഷിക അനുകമ്പ ജീവനെ വളര്‍ത്തുന്നതും പരിപോഷിപ്പിക്കുന്നതും ആണ്. ഒറ്റപ്പെടലിന്റെ കാരണമായ തികഞ്ഞ വ്യക്തിവാദത്തിന്റെ ലക്ഷണങ്ങള്‍ ആണ് ദയാവധവും പരസഹായത്തോടെയുള്ള ആത്മഹത്യയും. ഇവ രണ്ടും അവസരം കൊണ്ടും സാഹചര്യം കൊണ്ടും അതില്‍ തന്നെ തെറ്റാണ് എന്നും നല്ല സമരിയാകാരന്‍ എന്ന രേഖയില്‍ പറയുന്നു. വിശ്വാസ തിരുസംഘം ചെയര്‍മാന്‍ കര്‍ദിനാള്‍ ലൂയിസ് ലദ്രിയയാണ് ഇത് വത്തിക്കാന്‍ മീഡിയയിലൂടെ വിവരിച്ചത്.

ഫാ. ജിയോ തരകന്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.