ക്രിസ്തുമസ് കരോൾ കഴിഞ്ഞ് മടങ്ങവെ നൈജീരിയയിൽ രണ്ട് ക്രൈസ്തവർ കൊല്ലപ്പെട്ടു

ക്രിസ്തുമസ് കരോൾ കഴിഞ്ഞ് മടങ്ങവെ നൈജീരിയയിൽ രണ്ട് ക്രൈസ്തവർ കൊല്ലപ്പെട്ടു. ആഘോഷങ്ങൾ കഴിഞ്ഞ് വീട്ടിലേക്കു പോകുമ്പോഴായിരുന്നു മൂന്ന് ക്രൈസ്തവരെ തീവ്രവാദികൾ പതിയിരുന്ന് ആക്രമിച്ചത്. ഗിഡിയോൻ അംബ, ലാറാബ സൺഡേ എന്നിവരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. പരുക്കേറ്റ വെറോണിക്ക സുലെയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

“പതിയിരുന്നുള്ള ആക്രമണം പതിവുള്ളതാണ്. ഭീകരരെ അറസ്റ്റ് ചെയ്യാൻ സുരക്ഷാസേന ഒരു ശ്രമവും നടത്തുന്നില്ല. ഇപ്പോൾ തന്നെ 300-ലധികം ആളുകളാണ് കൊല്ലപ്പെട്ടിരിക്കുന്നത്. തീവ്രവാദികൾ ക്രൈസ്തവരെ കൊന്നൊടുക്കുകയാണ്. എന്നാൽ ചിലർ ഇപ്പോഴും അതിനെ ഒരു ഏറ്റുമുട്ടലായി മാത്രം വിശേഷിപ്പിക്കുന്നു. നൈജീരിയൻ സർക്കാർ ക്രൈസ്തവരെ തീവ്രവാദികൾക്ക് വിട്ടുകൊടുത്തിരിക്കുകയാണ്” – ആക്രമണം നടന്ന പ്രദേശത്തെ ഒരു ക്രിസ്ത്യൻ യുവ നേതാവ് ഐസിസി -യോട് പറഞ്ഞു.

തീവ്രവാദികൾ ക്രൈസ്തവരെ ദിനംപ്രതി കൊല്ലുകയാണെന്നും അമേരിക്കക്കാരും മറ്റ് അന്താരാഷ്ട്ര സമൂഹവും ഈ അക്രമണത്തോട് നിശബ്ദത പാലിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.