ക്രിസ്ത്യൻ ദൈവാലയങ്ങൾ മോസ്‌കുകളായി മാറുമ്പോൾ

ചരിത്ര പ്രസിദ്ധമായ ക്രിസ്ത്യൻ കത്തീഡ്രൽ ഹാഗിയ സോഫിയയിൽ നിന്നും ബാങ്കുവിളി  ഉയരുവാൻ ഏതാനും മണിക്കൂറുകൾ മാത്രം അവശേഷിക്കുകയാണ്. ഒരു ക്രിസ്ത്യൻ സംസ്കാരത്തിന്റെ സാക്ഷ്യമായി അവശേഷിച്ച ഹാഗിയാ സോഫിയ മോസ്കായി മാറുമ്പോൾ ക്രൈസ്തവ ലോകത്തിനു തീരാത്ത വേദനകൾ മാത്രം. എന്നാൽ ഹാഗിയ സോഫിയ കത്തീഡ്രലിന്റെ അവസ്ഥയാണ് ഇന്ന് യൂറോപ്പിലെ പല ദൈവാലയങ്ങൾക്കും എന്ന് നാം തിരിച്ചറിയുന്നില്ല. ഹാഗിയ സോഫിയ മ്യൂസിയമായി തന്നെ നിലനിർത്തുന്നതിനായി ലോകമെമ്പാടും ശബ്ദമുയരുമ്പോൾ അറിഞ്ഞോ അറിയാതെയോ നാം നിശബ്ദത പാലിക്കുകയാണ് യൂറോപ്പിലെ പല ദൈവാലയങ്ങളുടെയും കാര്യത്തിൽ. എങ്ങനെ എന്നു ചോദിച്ചാല്‍, പല യൂറോപ്യൻ ദൈവാലയങ്ങളും മോസ്‌കുകളായി മാറിയിരിക്കുകയാണ് എന്നതാണ് ഉത്തരം.

അടുത്ത കാലത്തായി യൂറോപ്പിൽ വളർന്നു വരുന്ന ഒരു ട്രെന്റ് ആണ് പള്ളികൾ, ക്രിസ്ത്യൻ ദൈവാലയങ്ങൾ വിലയ്ക്ക് വാങ്ങുകയും അവ മോസ്‌കുകളാക്കി മാറ്റുകയും ചെയുക എന്നത്. വിൽപ്പനയ്ക്ക് വച്ചിരിക്കുന്ന പള്ളികളും (മിക്കവാറും വിശ്വാസികളുടെ കുറവ് മൂലം പ്രവർത്തനം നിർത്തിവച്ചവ) സമ്പന്നരായ മുസ്ലീം വ്യവസായികളെ കൊണ്ട് വാങ്ങിപ്പിക്കുന്നു. പലപ്പോഴും ഇത്തരം വസ്തു ഇടപാടുകൾക്ക്‌ പിന്നിൽ തീവ്ര ഇസ്ലാമിക വിശ്വാസം ഉള്ള ഗ്രൂപ്പുകളായിരിക്കും. ഇത്തരം ആളുകൾ ആ പള്ളികൾക്കു രൂപമാറ്റം വരുത്തിയ ശേഷം അവിടുത്തെ മുസ്ലീം സമുദായത്തിന് കൈമാറുന്നു. ഇത്തരത്തിൽ മോസ്‌കുകളായ പല പുരാതന ക്രിസ്ത്യൻ ദൈവാലയങ്ങളും യൂറോപ്പിൽ ഉണ്ട്. (ഈ യാഥാർത്ഥ്യം തിരിച്ചറിഞ്ഞ ജർമ്മനിയിലെ ബിഷപ്പ് കോൺഫറൻസ് ഇപ്രകാരം ദേവാലയങ്ങൾ വിൽക്കരുത് എന്ന തീരുമാനം എടുത്തിട്ടുണ്ട്.)

ലീലിയിലെ ഡൊമിനിക്കൻ സിസ്റ്റേഴ്സ്റ്റിന്റെ ചാപ്പൽ, പാരിസിലെ സെന്റ് ജോസഫ് ചർച്ച്, ആംസ്റ്റർഡാമിൽ സെന്റ് ഇഗ്‌നേഷ്യസ് ചർച്ച്, യുകെയിലെ സെന്റ് മാർക്സ് പള്ളി തുടങ്ങി നിരവധി ഉദാഹരണങ്ങൾ ഉണ്ട്. കൂടാതെ നിരവധി പ്രൊട്ടസ്റ്റന്റ് ദൈവാലയങ്ങളും ഇത്തരത്തിൽ മോസ്‌കുകളും ആയി കഴിഞ്ഞു. അതുകൊണ്ടു എന്താ എന്ന ചോദ്യം ആണെങ്കിൽ, ഇത്തരത്തിൽ ക്രിസ്ത്യൻ ദൈവാലയങ്ങൾ മോസ്‌കുകളായി മാറ്റുന്നത് ഒരു അപകടകരമായ അവസ്ഥയിലേക്കാണ് വിരൽ ചൂണ്ടുന്നത്. യഥാര്‍ത്ഥത്തില്‍, യൂറോപ്പിന്റെ ചരിത്രവും സംസ്കാരവുമായി ഇഴചേര്‍ന്നു കിടക്കുന്ന ക്രൈസ്തവ വിശ്വാസത്തിന്റെമേലുള്ള ഒരു ആധിപത്യ സ്ഥാപനവുമാണ് അവർ ഇതുവഴി പറഞ്ഞ് വെക്കുന്നത്.

യൂറോപ്യൻ വിശ്വാസികൾ പള്ളിയിൽ എത്തുന്നില്ല എങ്കിൽ കൂടിയും അവരുടെ ഉള്ളിൽ പൂർവികർ പകർന്നു നൽകിയ ക്രൈസ്തവ പാരമ്പര്യം/ സംസ്ക്കാരം അവശേഷിക്കുന്നുണ്ട്. ഈ ക്രിസ്തീയ പാരമ്പര്യത്തിനു/ സംസ്ക്കാരത്തിനു തിരിച്ചടിയാണ് പള്ളികൾ മോസ്കുകൾ ആക്കി മാറ്റുന്ന പ്രവണത.

ഇത്തരത്തിൽ ഉള്ള ഒരു മുസ്ലീം കടന്നുകയറ്റം, യൂറോപ്യൻ സമൂഹത്തിൽ ഇസ്ലാം മതത്തോടും മതവിശ്വാസത്തോടും ഉള്ള ഒരു ഭീതി ജനങ്ങളിൽ വളർത്തുന്നു എന്നത് യാഥാര്‍ത്ഥ്യമാണ്. തീവ്ര ഇസ്ലാമിക ഗ്രൂപ്പുകളുടെ നിയന്ത്രണത്തിലുള്ള യൂറോപ്പിലെ പല ഇസ്ലാമിക കേന്ദ്രങ്ങളും, ജിഹാദിന്റെ ഒരു രൂപമായി പള്ളി വാങ്ങുകയും മോസ്കുകൾ ആക്കി മാറ്റുകയും ചെയ്യുന്നു എന്ന് സുരക്ഷാ റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നു. തീവ്രവാദ ഇസ്ലാമിക ഗ്രൂപ്പുകൾ യൂറോപ്പിലുടനീളം ഡസൻ കണക്കിന് പള്ളികൾ വാങ്ങാൻ മുസ്‌ലിം ബിസിനസുകാരെ പ്രോത്സാഹിപ്പിക്കുന്നു. ഇതും അവരുടെ ഒരു തന്ത്രം തന്നെ.

ഹാഗിയ സോഫിയ ചർച്ചാവിഷയമായത് പോലെ തന്നെ ഈ ഒരു വിഷയത്തിലും നാം ശ്രദ്ധ കേന്ദ്രീകരിക്കേണ്ടിയിരിക്കുന്നു.

കടപ്പാട്: Mahmoud Zaki, https://thearabweekly.com/

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.