ലത്തീൻ: മെയ് 11 ശനി, യോഹ. 16: 23b-28 ദൈവത്തിന്റെ സ്നേഹം

“സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു: നിങ്ങള്‍ എന്റെ നാമത്തില്‍ പിതാവിനോടു ചോദിക്കുന്നതെന്തും അവിടുന്ന് നിങ്ങള്‍ക്കു നല്‍കും. ഇതുവരെ നിങ്ങള്‍ എന്റെ നാമത്തില്‍ ഒന്നുംതന്നെ ചോദിച്ചിട്ടില്ല. ചോദിക്കുവിന്‍, നിങ്ങള്‍ക്കു ലഭിക്കും. അതുമൂലം നിങ്ങളുടെ സന്തോഷം പൂര്‍ണ്ണമാവുകയും ചെയ്യും.” ക്രിസ്തു തന്റെ ശിഷ്യഗണത്തിന് പിതാവിന്റെ സ്നേഹത്തെക്കുറിച്ചു പഠിപ്പിച്ചുകൊടുക്കുന്ന വചനഭാഗമാണിത്. പിതാവിനോടു ചോദിച്ചാൽ എന്തും സാധിച്ചുനല്കുന്ന ഒരു പിതൃസ്നേഹത്തിന്റെ/ ഭാവത്തിന്റെ നല്ല ഉദാഹരണമാണ് ക്രിസ്തു ഈ വചനത്തിലൂടെ പഠിപ്പിക്കുന്നത്.

ഈ ദൈവസ്നേഹത്തെ അനുഭവിച്ചവരാണ് നമ്മളും. ജീവിതത്തിൽ നേടുമെന്ന് ഉറപ്പില്ലാത്തവയെപ്പോലും ദൈവസ്നേഹത്താൽ സ്വന്തമാക്കിയവരാണ് പലപ്പോഴും നാമെല്ലാം. പക്ഷേ, ആ ദൈവസ്നേഹത്തെക്കുറിച്ചുള്ള ഓർമകൾ പലപ്പോഴും നാം വിസ്മരിച്ചുകളയുന്നു. ദൈവം നൽകുന്ന നന്മകളെ ജീവിതത്തിൽ കാത്തുസൂക്ഷിക്കാനായാൽ ദൈവസ്നേഹത്തിന്റെ ആഴത്തെ മനസ്സിലാക്കാൻ നമുക്കാവും.

ഫാ. ചാക്കോ വടക്കേത്തലയ്ക്കൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.