ക്രിസ്തുമസ് വിഭവങ്ങള്‍-ടൂണ ഉലര്‍ത്ത്

ടൂണ ഉലര്‍ത്ത്: ആവശ്യമായ ചേരുവകള്‍

1. ടൂണ പീസാക്കിയത് – 350 ഗ്രാം
2. ഗരം മസാല – 2 ടീസ്പൂണ്‍
3. വെളുത്തുള്ളി – 7 അല്ലി
4. ചുവന്നുള്ളി – 7 എണ്ണം
5. മുളകുപൊടി – 2 ടീസ്പൂണ്‍
6. കുരുമുളകുപൊടി – 1/4 ടീസ്പൂണ്‍
7. മഞ്ഞള്‍പ്പൊടി – 1/2 ടീസ്പൂണ്‍
8. ടുമാറ്റോ സോസ് – 2 ടീസ്പൂണ്‍
9. തേങ്ങാക്കൊത്ത് – 2 1/2 ടീസ്പൂണ്‍
10. കടുക് – ഒരു നുള്ള്
11. ഉപ്പ് – പാകത്തിന്
12. എണ്ണ – ആവശ്യത്തിന്
13. ഇഞ്ചി – ഒരു കഷ്ണം

തയ്യാറാക്കുന്ന വിധം

വൃത്തിയാക്കിയ മീന്‍ പീസുകളില്‍ ഗരംമസാല, മഞ്ഞള്‍പ്പൊടി, ഉപ്പ്, മുളകുപൊടി ഇവ പുരട്ടി വയ്ക്കുക.

വെളുത്തുള്ളി, ചുവന്നുള്ളി, തേങ്ങാക്കൊത്ത്, ഇഞ്ചി ഇവ ചെറുതായി അരിഞ്ഞെടുക്കുക.

ഒരു പാന്‍ അടുപ്പില്‍ വച്ച് എണ്ണയൊഴിച്ച് ചൂടാവുമ്പോള്‍ മീന്‍പീസുകള്‍ ഇട്ട് വറുത്ത് കോരിവയ്ക്കുക.

ഇതിലേക്ക് അരിഞ്ഞ 3,4,9,13 ചേരുവകളും കടുകും ഇട്ട് വഴറ്റുക. വഴന്നു വരുമ്പോള്‍ മീന്‍പീസുകളും സോസും കുരുമുളകുപൊടിയും പാകത്തിന് ഉപ്പും ചേര്‍ത്ത് ഇളക്കി വാങ്ങുക.

തയ്യാറാക്കിയത്
മെര്‍ളിന്‍ മാത്യു സിറിയക് (പാലാ)

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.