ദൈവത്തില്‍ നിന്ന് അനുഗ്രഹങ്ങള്‍ ലഭിക്കണമെങ്കില്‍

നമുക്ക് ദൈവത്തില്‍ നിന്നു ലഭിക്കുന്ന അനുഗ്രഹങ്ങളെല്ലാം തന്നെ, നാം മറ്റുള്ളവരോട് എങ്ങനെ പെരുമാറുന്നു അല്ലെങ്കില്‍ മറ്റുള്ളവരോടുള്ള നമ്മുടെ മനോഭാവം എന്ത് എന്നതിനെ അടിസ്ഥാനമാക്കിയാണ് എന്ന് ബൈബിള്‍ വ്യക്തമാക്കുന്നുണ്ട്. എന്റെ പാപങ്ങള്‍ ക്ഷമിക്കപ്പെടണമെങ്കില്‍ ഞാന്‍ മറ്റുള്ളവരുടെ പാപങ്ങള്‍ ക്ഷമിക്കണം. “തന്നെപ്പോലുള്ളവനോട് കരുണ കാണിക്കാത്തവന്‍ പാപമോചനത്തിനുവേണ്ടി പ്രാര്‍ത്ഥിക്കുന്നതെങ്ങനെ?” (പ്രഭാ. 28:4).

“ക്ഷമിക്കുവിന്‍, നിങ്ങളോടും ക്ഷമിക്കപ്പെടും. വിധിക്കരുത്, നിങ്ങളും വിധിക്കപ്പെടുകയില്ല. കുറ്റാരോപണം നടത്തരുത്, നിങ്ങളുടെമേലും കുറ്റം ആരോപിക്കപ്പെടുകയില്ല” (ലൂക്കാ 6:37). “മറ്റുള്ളവര്‍ നിങ്ങളോട് എങ്ങനെ പെരുമാറണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നുവോ അങ്ങനെ തന്നെ നിങ്ങള്‍ അവരോട് പെരുമാറുവിന്‍” (ലൂക്ക 6:31). “തിരിച്ചുകിട്ടും എന്ന് പ്രതീക്ഷിക്കാതെ മറ്റുള്ളവര്‍ക്ക് നന്മ ചെയ്യുകയും വായ്പ കൊടുക്കുകയും ചെയ്യുവിന്‍. അപ്പോള്‍ നിങ്ങളുടെ പ്രതിഫലം വലുതായിരിക്കും. നിങ്ങള്‍ അത്യുന്നതന്റെ പുത്രന്മാരായിരിക്കുകയും ചെയ്യും. കാരണം, അവിടുന്ന് നന്ദിഹീനരോടും ദുഷ്ടരോടും കരുണ കാണിക്കുന്നു” (ലൂക്ക 6:35). അതുകൊണ്ട് നമുക്ക് ഇങ്ങനെ പ്രാര്‍ത്ഥിക്കാം…

പിതാവ് കരുണയുള്ളവനായിരിക്കുന്നതുപോലെ തന്നെ ഞങ്ങളെയും കരുണയുള്ളവരാക്കണമേ, ആമ്മേന്‍.