നൈജീരിയയിൽ മൂന്ന് വൈദികാർത്ഥികളെ തട്ടിക്കൊണ്ടു പോയി

നൈജീരിയയിലെ കടുന സംസ്ഥാനത്തുള്ള സെമിനാരിയിൽ നിന്ന് ഒക്ടോബർ 11 -ന് രാത്രി മൂന്ന് വൈദികാർത്ഥികളെ തട്ടിക്കൊണ്ടു പോയി. ആക്രമണത്തിനിടെ ആറു പേർക്ക് പരിക്കേറ്റു. അവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് ഡിസ്ചാർജ് ചെയ്തു. കഫഞ്ചാനിൽ നിന്ന് പത്തു മൈൽ തെക്കുപടിഞ്ഞാറായി ഫദാം കഗോമയിലെ ഫയിത്തിലെ ക്രിസ്തുരാജ മേജർ സെമിനാരിയിലാണ് സംഭവം.

ഒക്ടോബർ 11 -ന് രാത്രി 7.30 -ന് ഒരു സംഘം കൊള്ളക്കാർ സെമിനാരി ആക്രമിക്കുകയായിരുന്നു. സെമിനാരി ചാപ്പലിൽ നിന്നാണ് മൂന്ന് വൈദികാർത്ഥികളെ തട്ടിക്കൊണ്ടു പോയത്. മൂന്നു പേരും ദൈവശാസ്ത്ര വിദ്യാർത്ഥികളാണ്. ക്രിസ്തുരാജ സെമിനാരിയിൽ 130 -ലധികം വൈദികാർത്ഥികൾ ഉണ്ട്.

“തട്ടിക്കൊണ്ടു പോയ സഹോദരങ്ങളെ എത്രയും വേഗം സുരക്ഷിതരായി മോചിപ്പിക്കാൻ പ്രാർത്ഥിക്കുക. അവരെ സുരക്ഷിതരായി മോചിപ്പിക്കാൻ എല്ലാവിധ നിയമനടപടികളും സ്വീകരിക്കും” – കഫഞ്ചൻ രൂപതയുടെ ചാൻസലർ ഫാ. ഇമ്മാനുവൽ ഒക്കോലോ ഒരു കുറിപ്പിൽ എഴുതി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.