പുണ്യവാന്മാരുടെ ഐക്യം ഏറ്റുപറയുന്നവര്‍ നിര്‍ബന്ധമായും ചെയ്യേണ്ട കാര്യങ്ങള്‍

പുണ്യവാന്മാരോടുള്ള സ്‌നേഹത്തിലൂടെയും ഐക്യത്തിലൂടെയും സൃഷ്ടാവായ ദൈവത്തെ തന്നെയാണ് നാം ബഹുമാനിക്കുന്നതും ആദരിക്കുന്നതും. അതുകൊണ്ട് പുണ്യവാന്മാരുടെ ഐക്യത്തില്‍ വിശ്വസിക്കുന്നു എന്ന് ഏറ്റുപറയുന്ന ഓരോ വിശ്വാസിയും നിര്‍ബന്ധമായും ചെയ്തിരിക്കേണ്ട ഏതാനും കാര്യങ്ങളുണ്ട്. അവ ഏതൊക്കെയെന്ന് മനസിലാക്കി ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ പരിശ്രമിക്കാം.

@ സ്വന്തം വിശുദ്ധനോട്/ വിശുദ്ധയോട്എന്നും പ്രാര്‍ത്ഥനാസഹായം യാചിക്കണം.
@ കാവല്‍ദൂതന്മാരോട് പ്രാര്‍ത്ഥിക്കണം.
@ കുടുംബത്തിലെ എല്ലാവരുടെയും വിശുദ്ധരുടെ മാദ്ധ്യസ്ഥ്യം യാചിക്കണം.
@ പേരിന് കാരണക്കാരായ വിശുദ്ധരുടെ തിരുനാള്‍ ദിവസം കുമ്പസാരിച്ച് വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കണം.
@ ഇടവക മദ്ധ്യസ്ഥനോട് എന്നും പ്രാര്‍ത്ഥിക്കണം.
@ ശുദ്ധീകരണാത്മാക്കള്‍ക്കായി ദിവസേന പ്രാര്‍ത്ഥിക്കണം.
@ സകല വിശുദ്ധരുടെയും ലുത്തിനിയ ആഴ്ചയില്‍ ഒരിക്കലെങ്കിലും കുടുംബപ്രാര്‍ത്ഥനയുടെ ഭാഗമാക്കണം.
@ സകല ശുദ്ധീകരണാത്മാക്കള്‍ക്കും വേണ്ടിയുള്ള ലുത്തിനിയ ചൊല്ലണം.
@ മരിച്ചവര്‍ക്കു വേണ്ടി വിശുദ്ധ കുര്‍ബാന ചൊല്ലിക്കുകയും പ്രാര്‍ത്ഥിക്കുകയും വേണം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.