വിശുദ്ധ കുർബാനയിൽ ദൈവസാന്നിധ്യം: മതബോധനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനൊരുങ്ങി അമേരിക്കൻ ബിഷപ്പുമാർ

വിശുദ്ധ കുർബാനയിൽ അപ്പവും വീഞ്ഞും ഈശോയുടെ തിരുശരീര-രക്തങ്ങളാകുന്നു എന്ന ക്രിസ്തീയതയുടെ അടിസ്ഥാന വിശ്വാസ സത്യം വിശ്വാസികളിൽ ഉറപ്പിക്കാൻ പദ്ധതികളുമായി അമേരിക്കയിലെ ബിഷപ്പുമാർ. മതബോധനത്തിൽ ശരിയായി ശ്രദ്ധ കേന്ദ്രീകരിച്ചു കൊണ്ടാണ് ഈ അടിസ്ഥാനതത്വം വിശ്വാസികളിൽ ഉറപ്പുള്ളതാക്കുവാൻ ശ്രമിക്കുക.

ഒരു മാസം മുൻപ് പ്യൂ റിസേർച്ച് സെന്റർ നടത്തിയ പഠനത്തിൽ, അമേരിക്കയിലെ മൂന്നിലൊന്ന് ക്രിസ്ത്യാനികളും വിശുദ്ധ കുർബാനയിൽ അപ്പവും വീഞ്ഞും ഈശോയുടെ തിരുശരീര-രക്തങ്ങളായി മാറുന്നത് വിശ്വസിക്കുന്നില്ല എന്ന് കണ്ടെത്തിയിരുന്നു. ഇതേ തുടർന്നാണ് വിശ്വാസികളിൽ കത്തോലിക്കാ സഭയുടെ അടിസ്ഥാന വിശ്വാസ സത്യമായ അപ്പവും വീഞ്ഞും ഈശോയുടെ തിരുശരീര-രക്തങ്ങളായി മാറുന്നത് ഉറപ്പിക്കുവാനുള്ള പദ്ധതികൾ ആരംഭിക്കുന്നത്.

പിയോറിയയിലെ ബിഷപ്പ് ഡാനിയൽ ജെൻകി തന്റെ 2020-ലെ വാർഷിക അധ്യാപന രേഖയായ “ദി റിയൽ പ്രെസെൻസ്” പുറത്തിറക്കി. ഇത് വിശ്വാസികൾക്ക് ഒരു മാതൃകയും മാർഗ്ഗനിർദ്ദേശവുമായി മാറുമെന്നുള്ള പ്രതീക്ഷയിലാണ് മെത്രാന്മാർ. “പ്യൂ റിസേർച് ഫലങ്ങൾ നമുക്ക് ഒരു ഉണർത്തുമണി ആയിരിക്കണം. ഇപ്പോഴത്തെ ഉറക്കത്തിൽ നിന്ന്, ആലസ്യത്തിൽ നിന്ന്, തീക്ഷ്ണമായ വിശ്വാസത്തിലേയ്ക്കുള്ള മണി” – പോർട്ട്‌ലാൻഡിലെ ആർച്ച്ബിഷപ്പ് അലക്സാണ്ടർ സാമ്പിൾ വിശ്വാസികളോട് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.