മാലൂലയിലെ സെന്റ് തെക്ലയുടെ മഠം വീണ്ടും തുറക്കുന്നു 

സെന്റ്  തെക്ലയുടെ മഠം സന്ദര്‍ശകര്‍ക്കായി വീണ്ടും തുറക്കുന്നു.  സിറിയന്‍ നഗരത്തിലെ  മാലൂലയില്‍ ഉള്ള  ഓര്‍ത്തഡോക്‌സ് മഠമായ സെന്റ് തെക്ലയുടെ മഠമാണ് തുറക്കുന്നത്.

മഠം പുനരുദ്ധാരണത്തിന്റെ പ്രക്രിയയില്‍ ആണെങ്കിലും തീര്‍ഥാടന സമയം ആയതിനാലാണ് തുറന്നു നല്‍കുന്നത്. 2014 ല്‍ മിലിട്ടന്‍ ഗ്രൂപ്പുകളുടെ മോചിപ്പിച്ച മഠം പിന്നീട് പുനഃസ്ഥാപിക്കാന്‍ ആരംഭിക്കുകയായിരുന്നു.

കന്യാസ്ത്രീകള്‍ മഠത്തില്‍ മടങ്ങിയെത്തിയാതായും, മഠത്തിന്റെ 90% പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങളും പൂര്‍ത്തീകരിച്ചു കഴിഞ്ഞതായും, വരും ആഴ്ചകളില്‍ പുനര്‍നിര്‍മാണം പൂര്‍ത്തീകരിക്കുമെന്നും റഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. റഷ്യയിലെ പ്രമുഖ സംഘടനയായ ‘ബോവിയോ ബ്രാറ്റ്‌സ്‌ട്വോ’ ആണ് പുനര്‍നിര്‍മാണത്തിനുള്ള പ്രധാന സംഭാവന നല്‍കിയത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.