വിശുദ്ധ കുർബാന മിശിഹായുടെ പെസഹാ ആചരണം: ഫ്രാൻസിസ് പാപ്പ 

മിശിഹായുടെ പെസഹാ ആചരണം പുനരാഘോഷിക്കപ്പെടുകയാണ് ഓരോ വിശുദ്ധ കുർബാനയിലൂടെയും എന്ന് ഫ്രാൻസിസ്‌ പാപ്പ. തന്റെ പൊതുദര്‍ശന വേളയിലാണ്  പാപ്പ ഈ കാര്യം വ്യക്തമാക്കിയത്. മിശിഹായുടെ പെസഹാ ആചാരണവും തുടർന്നുള്ള കുരിശുമരണവും ഉത്ഥാനവും എങ്ങനെയായിരുന്നെന്നു ഓരോ വിശുദ്ധ കുര്‍ബാനയും വിവരിക്കുകയും ക്രിസ്ത്യാനികൾക്ക് ഒരു പുതിയ ജീവൻ നൽകുകയും ചെയ്യുന്നു എന്ന് പാപ്പ കൂട്ടിച്ചേർത്തു.

“ബൈബിളിൽ സ്മരണ എന്നാൽ കഴിഞ്ഞ ഒരു സംഭവത്തിന്റെ കേവലം  ഒരു ആചരണം മാത്രമല്ല. മറിച്ചു അതിനെ പുനരവതരിപ്പിക്കുകയാണ്. അത് നമ്മെ രക്ഷിക്കുന്ന ശക്തിയിൽ പങ്കുചേരുവാൻ പ്രാപ്തരാക്കുന്നു. ഓരോ വിശുദ്ധ കുർബാനയിലൂടെയും ദൈവത്തിന്റെ കരുണയാണ് നമ്മിലേക്ക്‌ വർഷിക്കപ്പെടുന്നത്. അവിടുത്തെ കുരിശിൽ പൂർത്തിയായ കാരുണ്യത്തിലൂടെ അവിടുന്ന് നമ്മുടെ ഹൃദയങ്ങളെയും ജീവിതത്തെയും ലോകത്തെ മുഴുവനെയും നവീകരിക്കുന്നു”. ഫ്രാൻസിസ് പാപ്പ പറഞ്ഞു.

യേശുവിനു സാക്ഷികളാകുവാൻ ഓരോ വിശുദ്ധ കുർബാനയും നമ്മെ പ്രാപ്‌തരാക്കുകയാണ് ചെയ്യുന്നതെന്ന്  ഓർമ്മിപ്പിച്ചുകൊണ്ടാണ് പാപ്പ തന്റെ സന്ദേശം അവസാനിപ്പിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.