നൈജീരിയായിൽ കത്തോലിക്കരെ തട്ടിക്കൊണ്ടു പോകുന്നത് ഗൗരവമായി കാണണം: ആർച്ചുബിഷപ്പ്

നൈജീരിയായിൽ തീവ്രവാദികള്‍, വിശ്വാസികളെയും വൈദികരെയും തട്ടിക്കൊണ്ടു പോകുന്നതും അക്രമപ്രവർത്തനങ്ങൾ നടത്തുന്നതും തുടരുന്ന സാഹചര്യത്തിൽ സർക്കാർ ഈ വിഷയത്തെ ഗൗരവമായി കാണണമെന്ന് ആവശ്യപ്പെട്ട് അംബുജ ആർച്ചുബിഷപ്പ് ഇഗ്നേഷ്യോ കൈഗാമ. അദ്ദേഹം ഇതില്‍ ആശങ്ക പ്രകടിപ്പിക്കുകയും ഈ പ്രശ്നം ഗൗരവമായി കാണണമെന്ന് സർക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു.

നൈജീരിയയിലെ സഭയുടെ ചരിത്രത്തിൽ ആദ്യമായി ഒരു ബിഷപ്പിനെ തട്ടിക്കൊണ്ടു പോയ സംഭവം ഡിസംബർ 27-ന് ഉണ്ടായി. ഓവറിയിലെ സഹായമെത്രാൻ മോൺ. മോസസ് ചിക്വെയെയും ഡ്രൈവറായ നഡുബുസി റോബർട്ടിനെയും തീവ്രവാദികൾ തട്ടിക്കൊണ്ടു പോയി പിന്നീട് വിട്ടയയ്ക്കുകയായിരുന്നു. ഡിസംബർ 15-ന് അജ്ഞാതരായ ആയുധധാരികൾ തട്ടിക്കൊണ്ടുപോയത് ഫാ. വാലന്റൈൻ എക്സാഗുവിനെ ആയിരുന്നു. 36 മണിക്കൂർ കഴിഞ്ഞ് അദ്ദേഹത്തെയും വിട്ടയച്ചു. അബുജ അതിരൂപതയിലെ ഫാ. മാത്യു ഡാജോയെ തട്ടിക്കൊണ്ടുപോയി പത്തുദിവസത്തിനു ശേഷം മോചിപ്പിച്ചു. മിന്ന രൂപതയിലെ ഫാ. ജോൺ ഗബാകാനെ ജനുവരി 15-ന് തട്ടിക്കൊണ്ടു പോവുകയും അടുത്ത ദിവസം കൊലപ്പെടുത്തുകയും ചെയ്തു.

നൈജീരിയയിൽ തട്ടിക്കൊണ്ടുപോകൽ വളരെക്കാലമായി നടക്കുന്നുണ്ടെന്നും എന്നാൽ അധികാരികൾ ഇതിനെ ഗൗരവമായി കാണാത്തതിനാൽ ഇതൊരു പകർച്ചവ്യാധി പോലെ മാറിയിട്ടുണ്ടെന്നും ബിഷപ്പ് കൈഗാമ ഖേദം പ്രകടിപ്പിച്ചു. കുറ്റകൃത്യം നടത്തുന്നത് ആരാണെന്ന് അറിയാത്തതിനാൽ, സർക്കാർ ഈ പ്രശ്നം ഗൗരവമായി എടുക്കുന്നില്ലെന്ന് ഇവർ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.