ജനങ്ങളുടെ ആശങ്കകൾ അകറ്റാൻ സർക്കാർ തയ്യാറാകണം: സെന്റ് ജോസഫ് ചർച്ച്, റിപ്പൺ

ജനജീവിതത്തെ പ്രതികൂലമായി ബാധിക്കുന്നതും പ്രതിസന്ധികൾ സൃഷ്ടിക്കുന്നതുമായ ബഫർ സോൺ പ്രഖ്യാപനത്തിനെതിരെ പ്രതിഷേധറാലിയുമായി റിപ്പൺ ഇടവക. കേന്ദ്ര-കേരള സർക്കാരുകൾ ജനങ്ങളുടെ ആശങ്കകൾ തിരിച്ചറിഞ്ഞ്, ജനിച്ച മണ്ണിലുള്ള അവരുടെ നിലനിൽപ്പ് ഉറപ്പു വരുത്താൻ തയ്യാറാകണമെന്ന് ഇടവക വികാരി ഫാ. സണ്ണി കൊള്ളറത്തോട്ടം പറഞ്ഞു.

കുട്ടികളും മുതിർന്നവരുമടക്കം മുന്നൂറിലേറേ പേർ പ്രതിഷേധറാലിയിൽ അണിനിരന്നു. ജോർജ് റാത്തപ്പള്ളി, അബ്രാഹം പാലക്കലോടി, ജസ്റ്റിൻ പാലക്കലോടി, ഷിജു പുളിക്കൽ, ജോൺസൺ കുറ്റിക്കാട്ടിൽ എന്നിവർ റാലിക്ക് നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.