വി. പത്രോസിന്റെ തിരുശേഷിപ്പ് കൈമാറുവാനുള്ള തീരുമാനം സ്വാഗതാർഹം: ഓർത്തഡോക്സ് സഭ തലവൻ

“ആ സമ്മാനം ഐക്യത്തിന്റെ പ്രതീകവും ആഹ്വാനവും ആണ്,” ഫ്രാൻസിസ് പാപ്പാ. വിശുദ്ധ പത്രോസിന്റെ തിരുശേഷിപ്പിന്റെ ഒരു ഭാഗം ഓർത്തഡോക്സ് സഭയ്ക്ക് കൈമാറാനുള്ള കാരണത്തെ വിശദമാക്കുകയായിരുന്നു അദ്ദേഹം.

ഈസ്റ്റേൺ ഓർത്തഡോക്സ് സഭയുടെ തലവനായ കോൺസ്റ്റൻന്റിനോപ്പിളിലെ ബെർത്തലോമിയ ഒന്നാമന് ഫ്രാൻസിസ് പാപ്പാ അയച്ച കത്തിലാണ് ഈ കാര്യം വിശദികരിച്ചിരിക്കുന്നത്. “തിരുശേഷിപ്പ് കൈമാറുവാനുള്ള തീരുമാനം ആത്മാവിന്റെ പ്രേരണക്കനുസരിച്ചായിരുന്നുവെന്ന് ഇന്നും താൻ വിശ്വസിക്കുന്നു. ഓർത്തഡോക്സ് സഭകളും കത്തോലിക്കാ സഭയും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്തുവാൻ ഈ സമ്മാനം ഇടയാകട്ടെ,” പാപ്പാ വ്യക്തമാക്കി.

തിരുശേഷിപ്പ് കൈമാറുന്നതിനുള്ള പാപ്പയുടെ തീരുമാനത്തെ ഓർത്തഡോക്സ് ആർച്ച്ബിഷപ്പ് ഏറെ സന്തോഷത്തോടെയാണ് സ്വീകരിച്ചത്. “സഭകൾ തമ്മിലുള്ള ഐക്യത്തിനുള്ള ഒരു നിർണായക ചുവടുവയ്പാണ് ഇതുവഴിയായി കൈവന്നത്,” അദ്ദേഹം പറഞ്ഞു. ജൂൺ 29 നു വി. പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ തിരുനാൾ ദിനം വത്തിക്കാനിൽ ഇദ്ദേഹം വി. ബലിയിൽ പങ്കെടുത്തിരുന്നു.

ദൈവമില്ലാത്ത ഭാവി കെട്ടിപ്പെടുക്കുവാൻ ശ്രമിക്കുന്ന ഒരു തലമുറയാണ് ഇന്നുള്ളത്. വിശുദ്ധരുടെ ജീവിത മാതൃക നമ്മെ കൂടുതൽ ബലപ്പെടുത്തുകയും ശക്തിപ്പെടുത്തുകയും ചെയ്യട്ടെ. മാർപാപ്പ കൂട്ടിച്ചേർത്തു.