ഒരു വൈദികൻ സംവിധാനം നിർവ്വഹിക്കുന്ന ആദ്യ മലയാള ഫീച്ചര്‍ ഫിലിം

എല്ലാവരും ഏറെ കാത്തിരുന്ന കാറ്റിനരികെ എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ ഇന്നലെ റിലീസ് ആയിരിക്കുകയാണ്. സിനിമാതാരം മിയാ ജോർജ്ജ് തന്റെ ഫേസ്ബുക്ക്‌ പേജിലൂടെയാണ് പോസ്റ്റർ പുറത്തുവിട്ടത്.

ഒരു വൈദികൻ സംവിധാനം നിർവ്വഹിക്കുന്ന ആദ്യ ഫീച്ചര്‍ ഫിലിമാണ് കാറ്റിനരികെ.. ഏകദേശം അന്‍പതോളം കലാകാരന്മാരെ കൂട്ടുചേര്‍ത്താണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. മലയാളത്തിലെ പ്രമുഖനടൻ അശോകനും ഒരുപാട് സിനിമകളിലൂടെ തന്റെ അഭിനയപ്രതിഭ തെളിയിച്ച സിനി എബ്രാഹവും ആദ്യമായി മുഴുനീള കഥാപാത്രമായി എത്തുന്ന സിനിമയാണ് കാറ്റിനരികെ… ഒരു മലയുടെ ചെരുവിൽ ഒറ്റപ്പെട്ടുകഴിയേണ്ടി വരുന്ന കുടുംബം നേരിടേണ്ടി വരുന്ന പ്രശ്നങ്ങളാണ് ഈ സിനിമ പ്രധാനമായും ചർച്ച ചെയ്യുന്നത്.

2019 അവസാനം പൂർത്തിയായ സിനിമ 2020 ജനുവരിയിൽ തിയേറ്ററുകളിൽ എത്തുന്നു. ചിത്രത്തിന്റെ നിർമ്മാണം നിർവ്വഹിച്ചിരിക്കുന്നത് ക്യാപ് ക്രീയേഷൻസ് ആണ്.  റോയി കാരക്കാട്ട് കപ്പുച്ചിൻ ആണ് സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രാഹണം ഷിനൂബ് ടി. ചാക്കോയും എഡിറ്റിങ് വിശാഖ് രാജേന്ദ്രനുമാണ്. സ്‌മിറിൻ സെബാസ്റ്റ്യനും സംവിധായകനും ചേർന്നാണ് തിരക്കഥയും സംഭാഷണവും തയ്യാറാക്കിയിരിക്കുന്നത്. ആന്റണി എൽ. കപ്പൂച്ചിന്റെ ആണ് സിനിമയുടെ കഥ. വിശാൽ ജോൺസന്റെ വരികൾക്ക് സംഗീതം പകർന്നിരിക്കുന്നത് നോബിൾ പീറ്റർ ആണ്.

ഈ സിനിമയിലെ ആദ്യ വീഡിയോ സോങ് ഈ വരുന്ന 14-ന് ലാൽ ജോസ്, വി.കെ. പ്രകാശ്, വിജി തമ്പി, മണിയൻപിള്ള രാജു, മിയ ജോർജ്ജ്, നിഖില വിമൽ തുടങ്ങിയവരുടെ സോഷ്യൽ മീഡിയ വഴി പുറത്തിറങ്ങുന്നുണ്ട്. ഹരിശങ്കറിന്റെയും സിത്താരയുടെയും മധുര ഗാനങ്ങൾക്കായി ഇനി നമുക്ക് കാതോർക്കാം…