അബോര്‍ഷന് വിസമ്മതിച്ച ഡോക്ടറിനെ കുറ്റക്കാരനെന്ന് വിധിച്ച് കോടതി

അബോര്‍ഷന്‍ പില്‍സ് കഴിച്ച ഗര്‍ഭിണിയുടെ കുഞ്ഞിനെ രക്ഷിക്കാന്‍ ശ്രമിച്ച ഡോക്ടറിനെ കുറ്റവാളിയാക്കി അര്‍ജന്റീനിയന്‍ കോടതി. ഡോ. ലിയനാര്‍ഡോ റോഡ്രിഗ്‌സ് ലാസ്റ്ററെയെയാണ് കോടതി കുറ്റക്കാരനെന്ന് വിധിച്ചത്.

കേസിന് ആസ്പദമായ സംഭവം നടന്നത് 2017-ലാണ്. അബോര്‍ഷന്‍ ഗുളിക കഴിച്ച് എന്നാല്‍, ഗര്‍ഭം അലസിപ്പോകാതെ തീവ്രവേദനയില്‍ ചികിത്സ തേടിയെത്തിയതായിരുന്നു 19 വയസുകാരിയായ യുവതി. 23 ആഴ്ച പിന്നിട്ട ഗര്‍ഭമായതുകൊണ്ടും കുഞ്ഞിന് തൂക്കമുണ്ടായിരുന്നതുകൊണ്ടും അബോര്‍ഷന്‍ വേണ്ട എന്ന നിഗമനത്തിലെത്തുകയായിരുന്നു ഡോക്ടര്‍മാര്‍. ഒരു ഡോക്ടര്‍ എന്ന നിലയില്‍, തന്റെ ഡ്യൂട്ടി നിര്‍വ്വഹിക്കുന്നതില്‍ ഡോക്ടര്‍ പരാജയപ്പെട്ടതായാണ് കോടതി കണ്ടെത്തിയിരിക്കുന്നത്.

വരുംദിവസങ്ങളില്‍ ഇദ്ദേഹത്തിനുള്ള ശിക്ഷ കോടതി വിധിക്കും. സര്‍വ്വീസില്‍ നിന്നുള്ള സസ്‌പെന്‍ഷനോ രണ്ടുവര്‍ഷത്തെ ജയില്‍വാസമോ ആയിരിക്കും ശിക്ഷ. എന്നാല്‍, ഇദ്ദേഹത്തിന് പിന്തുണയുമായി നിരവധിയാളുകളാണ് രംഗത്തെത്തിയിരിക്കുന്നത്.