അതിരൂപതാ നേതൃസംഗമം നടത്തി

കോട്ടയം: ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ്സ് അതിരൂപതാ നേതൃസംഗമം കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് ഉദ്ഘാടനം ചെയ്തു.

തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ കെ.സി.സി. പ്രസിഡന്റ് സ്റ്റീഫന്‍ ജോര്‍ജ്ജ് അദ്ധ്യക്ഷനായിരുന്നു. തോമസ് ചാഴിക്കാടന്‍ എം.പി-യെ യോഗത്തില്‍ ആദരിച്ചു.

അതിരൂപത വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, ഷൈജി ഓട്ടപ്പള്ളി, സാബു മുണ്ടകപ്പറമ്പില്‍, തൂഫാന്‍ തോമസ്, ബാബു കദളിമറ്റം, പ്രൊഫ. തോമസ് മുല്ലപ്പള്ളി, ജോസ് തൊട്ടിയില്‍, ബേബി മുളവേലിപ്പുറം എന്നിവര്‍ പ്രസംഗിച്ചു.