മോചനത്തിന് നന്ദി അറിയിച്ച് ഫാ. ടോം ഉഴുന്നാലില്‍

ന്യൂഡല്‍ഹി: തന്റെ മോചനം  സാധ്യമാക്കി തന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്  ഫാ. ടോം ഉഴുന്നാലില്‍ നന്ദി അറിയിച്ചു. മോചനത്തിന് ശേഷം ഇന്ത്യയില്‍ എത്തി നരേന്ദ്ര മോദിയുമായി അദ്ദേഹത്തിന്റെ വീട്ടില്‍ നടത്തിയ സന്ദര്‍ശനതിലാണ് തന്റെ മോചനം സാധ്യമാക്കാന്‍ മുന്‍കൈയെടുത്ത ഇന്ത്യന്‍ സര്‍ക്കാരിനോടുള്ള നന്ദിയും കടപ്പാടും ഫാ. ടോം ഉഴുന്നാലില്‍ അറിയിച്ചത്.

അദ്ദേഹത്തോടൊപ്പം കേന്ദ്ര ടൂറിസം സഹമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം, എം.പിമാരായ കെ.സി. വേണുഗോപാല്‍, ജോസ് കെ. മാണി, ആന്റോ ആന്റണി എന്നിവരും ഉണ്ടായിരുന്നു. അതിനു ശേഷം അദ്ദേഹം വിദേശകാര്യമന്ത്രി സുഷമ സ്വരാജിനെയും സന്ദര്‍ശിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.