വിശുദ്ധ ജോൺപോൾ രണ്ടാമന്‍റെ നന്മകളെപ്രതി ദൈവത്തിന് നന്ദി പറയാം

തന്‍റെ വാക്കുകളിലൂടെയും പ്രവർത്തികളിലൂടെയും പുണ്യങ്ങളിലൂടെയും ജോൺപോൾ രണ്ടാമൻ പാപ്പാ ഈ ലോകത്തിലും, ജനഹൃദയങ്ങളിലും തീർത്ത എല്ലാ നന്മകൾക്കും കർത്താവിനോട് നമുക്ക് നന്ദി പറയാം.

‘ക്രിസ്തുവിനായി വാതിലുകൾ തുറന്നിടുവിൻ’ എന്ന അദ്ദേഹത്തിന്റെ ആഹ്വാനത്തെ എപ്പോഴും നമുക്ക് അനുസ്മരിക്കാം എന്ന് ആരാധനക്രമത്തിൽ വി. ജോൺപോൾ രണ്ടാമന്‍റെ ഓർമ്മ ആചരിച്ച ഒക്ടോബര്‍ 22-ാം തീയതി ചൊവ്വാഴ്ച ഫ്രാന്‍സിസ് പാപ്പാ #SaintOfTheDay എന്ന ഹാന്‍ഡിലില്‍ തന്‍റെ ട്വിറ്റർ സന്ദേശമായി പങ്കുവച്ചു.

ഇറ്റാലിയന്‍, ഇംഗ്ലീഷ്, ഫ്രഞ്ച്, സ്പാനിഷ്, പോര്‍ച്ചുഗീസ്, ലാറ്റിന്‍, പോളിഷ്, ജര്‍മ്മന്‍ എന്നിങ്ങനെ യഥാക്രമം 8 ഭാഷകളിലാണ് പാപ്പാ ഈ സന്ദേശം പങ്കുവച്ചത്.